Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ്വയസുകാരിയ്ക്കും തീവ്രവാദബന്ധമെന്ന് യുഎസ്

US Flag
വാഷിംഗ്‍ടന്‍: ആറുവയസ്സുകാരിയായ അലീസ തോമസിന് യു എസ് അധിക‍ൃതര്‍ വിമാന യാത്ര നിഷേധിച്ചു. തീവ്രവാദബന്ധമുള്ളത് കൊണ്ടാണെന്നാണ് അധികൃത ഭാഷ്യം.

ഇന്ത്യാക്കാരനായ ഡോക്ടര്‍ സന്തോഷ് തോമസ് കുടുംബത്തോടൊപ്പം ക്ലീവ്‍ലാണ്ടില്‍ നിന്ന് മിനിയാപോളിസിലേയ്ക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് മകള്‍ക്ക് യാത്ര നിഷേധിച്ചത് അറിഞ്ഞത്. ആറ് വയസ്സുകാരിയുടെ അവസ്ഥ കണ്ട വിമാനത്താവള അധികൃതര്‍ സന്തോഷ് തോമസിനേയും കുടംബത്തേയും യാത്ര ചെയ്യാന്‍ അനുവദിച്ചു. ഒഹയോ സംസ്ഥാനത്തിലെ വെസ്റ്റ് ലേക്കിലാണ് സന്തോഷ് താമസിയ്ക്കുന്നത്.

യാത്രയ്ക്ക് അനുവദിച്ച വിമാനത്താവള അധികൃതര്‍ രേഖകളില്‍ അലീസയുടെ തീവ്രവാദ ബന്ധം തിരുത്തി വാങ്ങാന്‍ സന്തോഷിനോട് ഉപദേശിച്ചു. പക്ഷേ രേഖകളില്‍ തിരുത്തൊന്നും സാദ്ധ്യമല്ലെന്നാണ് അധികൃതരുടെ നിലപാട്.

ആറ് വയസ്സുകാരിയായ അലീസ തീവ്രവാദി ബന്ധമുണ്ടെന്നാണ് യു എസ് ഹോംലാന്‍ഡ് സെക്യൂറിട്ടി ഡിപ്പാര്‍ട്ട്മെന്റ് പറയുന്നത്. പക്ഷേ എന്താണ് ഇതെന്ന് വ്യക്തമാക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. ഒരു പക്ഷേ അയേഷ സ്വന്തം സഹോദരിയെ ഭിഷണിപ്പെടുത്തിക്കാണും. അതില്‍ കവിഞ്ഞ് അവള്‍ ഒന്നും ചെയ്തിട്ടില്ല- അച്ഛന്‍ സന്തോഷ് തോമസ് പറയുന്നു.

രണ്ട് മാസം പ്രായം ആയത് മുതല്‍ അലീസ യു എസില്‍ വിമാന യാത്ര നടത്തുന്നുണ്ട്. ഇതുവരേയും ഇത്തരത്തില്‍ ഒരു പ്രശ്നം ഉണ്ടായിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ മെക്സിക്കൊയിലേയ്കക് പോയപ്പോഴും പ്രശ്നം ഒന്നും തന്നെ ഉണ്ടായില്ല. എന്നാല്‍ ‍ഡൊമസ്റ്റിക്ക് വിമാനയാത്രക്കാര്‍ക്കുള്ള പുതിയ സെക്യൂറിട്ടി സംവിധാനം ഈ ജൂണില്‍ മാത്രം തുടങ്ങിയതാണെന്നാണ് ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂറിട്ടി അഡ്മിനിസ്ട്രേഷന്‍ അധികൃതര്‍ പറയുന്നത്.

സന്തോഷ് തോമസിനും കുടുംബത്തിനും ഇനിയും വിമാനയാത്രയ്ക്ക് പ്രശ്നം ഉണ്ടാവില്ല. പക്ഷേ ചെക്ക് ഇന്‍ സമയം കൂടുതല്‍ എടുക്കും എന്ന് മാത്രം. വീണ്ടും യുഎസ് ഹോംലാന്റ് സെക്യൂറിട്ടി അധികൃതരെ നേരിട്ട് കാണാന്‍ ഉദ്ദേശിയ്ക്കുകയാണ് സന്തേഷ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+