ഫുട്‌ബോള്‍ കാണുന്നതിനിടെ കരഞ്ഞ കുട്ടിയെ കൊന്നു
വാഷിങ്ടണ്‍: ഫുട്‌ബോള്‍ ലോകകപ്പ് മത്സരം നടക്കുന്നതിനിടെ കരഞ്ഞ് ശല്യപ്പെടുത്തിയ കുട്ടിയെ പിതാവ് കൊലപ്പെടുത്തി.
ടെക്‌സാസിലെ മക് അലെന്‍ സിറ്റിയിലാണ് ഈ ദാരുണ സംഭവം. അമേരിക്ക-ഘാന മത്സരം നടക്കുന്നതിനിടെ കുട്ടി കരഞ്ഞ് ബഹളം വെച്ചു, ഇതുമൂലം കളികാണുന്നത് തടസ്സപ്പെട്ടപ്പോള്‍ പ്രകോപിതനായ പിതാവ് കുട്ടിയെ കൊല്ലുകയായിരുന്നു.
സ്‌ക്രൂ കൊണ്ട് കുട്ടിയുടെ തൊണ്ടയില്‍ അമര്‍ത്തി പിടിച്ചതാണ് മരിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൊല നടത്തിയ ഹെക്ടര്‍ കാസ്‌ട്രോ എന്ന 28 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാളുടെ ഭാര്യയുടെ മുന്‍ബന്ധത്തിലുള്ള മകളാണ് ഇത്. സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത അത്രയും ക്രൂരമായ സംഭവമാണ് ഇയാള്‍ ചെയ്തതെന്ന് പോലീസ് മേധാവി വിക്ടര്‍ റോഡ്രിഗ്‌സ് പറഞ്ഞു.












Click it and Unblock the Notifications