മെഡിയ്ക്കല്‍ കോഴ്സുകള്‍ക്ക് ദേശീയ പ്രവേശന പരീക്ഷ

ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് ദേശീയ പൊതു പ്രവേശന പരീക്ഷ ഏര്‍പ്പെടുത്താനാണ് ഉദ്ദേശിയ്ക്കുന്നത്. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ പരീക്ഷ നടത്താനാണ് ഉദ്ദേശിയ്ക്കുന്നത്. ഇതിനായി വിശദമായ പദ്ധതി തയ്യാറാക്കാന്‍ സിബിഎസ്ഇ യോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മെഡിയ്ക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം സി ഐ) മേയ് 24ന് പിരിച്ച് വിട്ടിരുന്നു. തുടര്‍ന്നാണ് പുതിയ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിനെ തിരഞ്ഞെടുത്തത്. സ്വകാര്യ മെഡിയ്ക്കല്‍ കൊളജുകളും ഈ പ്രവേശന പരീക്ഷയുടെ പരിധിയില്‍ വരും. എം സി ഐ യുടെ പുതിയ സമിതി ചില സ്വകാര്യ മെഡിയ്ക്കല്‍ കോളെജുകളോട് ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. അവര്‍ പൂര്‍ണ സമ്മതമാണ് പ്രകടിപ്പിച്ചത.
ആരോഗ്യ വകുപ്പു ഡയറക്ടര്‍ ജനറല്‍ വിവിധ സംസ്ഥാനങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണ്. അടുത്തമാസത്തോടെ പദ്ധതിയ്ക്ക് അവസാന രൂപം നല്‍കുമെന്ന എംസിഐ ബോര്‍ഡ് ചെയര്‍മാന്‍ എസ് കെ സരിന്‍ വ്യക്തമാക്കി. സംവരണ സംവിധാനത്തില്‍ കാര്യമായ മാറ്റംവരുത്താതെ ഇത് നടപ്പാക്കാനാണ് ഉദ്ദേശിയ്ക്കുന്നത്.
ഈ പ്രവേശന പരീക്ഷ നിലവില്‍ വന്നുകഴിഞ്ഞാല്‍ സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ മെഡിയ്ക്കല്‍ കോളെജുകള്‍ക്കും വ്യത്യസ്ഥ പരീക്ഷകള്‍ നടത്താനാവില്ല.












Click it and Unblock the Notifications