ദേശീയ ഹര്‍ത്താല്‍ തുടങ്ങി

കേരളത്തില്‍ രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഇടതുപക്ഷവും ബിജെപിയും സംസ്ഥാനത്തും പന്ത്രണ്ട് മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ ഹര്‍ത്താലാണ് കേരളത്തില്‍ നടക്കുന്നത്. സംസ്ഥാനത്ത് തിങ്കളാഴ്ച നടത്താനിരുന്ന സര്‍വകലാശാലാ, പിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു.
പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേരളത്തില്‍ ഹര്‍ത്താല്‍ ഏതാണ്ട് പൂര്‍ണമാണ്. ആകെ 13 പാര്‍ട്ടികളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.
പല സംസ്ഥാനങ്ങളിലും പ്രമുഖ പ്രാദേശിക കക്ഷികള്‍ ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്. ബാംഗ്ലൂരില്‍ ഹര്‍ത്താല്‍ ഭാഗികമാണ് ബിഎംടിസി ഭാഗികമായി സര്‍വ്വീസ് നടത്തുന്നുണ്ട്. ഹൈടെക് ബസ്സുകള്‍ നിരത്തിലിറങ്ങിയിട്ടില്ല.
സിപിഎം ഭരിക്കുന്ന ത്രിപുരയില്‍ ബന്ദ് നടത്തില്ലെന്ന് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിജെപി ബന്ദില്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചതോടെ ത്രിപുരയിലും ജനജീവിതം ബുദ്ധിമുട്ടിലാകുമെന്ന് ഉറപ്പായി












Click it and Unblock the Notifications