കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുള്ളക്കുട്ടി: ആരോപണം രേഖകളില്‍ നിന്നും നീക്കി

  • By Lakshmi
Google Oneindia Malayalam News

Kerala Assembly
തിരുവനന്തപുരം: എ.പി അബ്ദുള്ളക്കുട്ടി എംഎല്‍എയ്‌ക്കെതിരെ എം. ചന്ദ്രന്‍ എംഎല്‍എ നിയമസഭയില്‍ നടത്തിയ ആരോപണം സഭാരേഖകളില്‍നിന്ന് നീക്കം ചെയ്തു.

ചന്ദ്രന്റെ പരാമര്‍ശം ദുസ്സൂചനകള്‍ അടങ്ങിയതാണെന്നും, ഇത്തരം ആരോപണങ്ങള്‍ സഭയില്‍ ഉന്നയിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

അബ്ദുള്ളക്കുട്ടി സഭയില്‍ നടത്തിയ വിശദീകരണവും ആഭ്യന്തരമന്ത്രി നല്‍കിയ വിശദീകരണവും ചന്ദ്രന്റെ ആരോപണവും പരിശോധിച്ച ശേഷമാണു ഇക്കാര്യം രേഖകളില്‍നിന്ന് നീക്കാന്‍ തീരുമാനിച്ചത്.

സഭയുടെ അന്തസിനു നിരക്കാത്ത തരത്തില്‍ അംഗങ്ങള്‍ പെരുമാറരുതെന്നും, സഭയുടെ അന്തസ് കാത്തു സൂക്ഷിക്കാന്‍ എല്ലാവവരും ബാധ്യസ്ഥരാണെന്നും സ്പീക്കര്‍ അറിയിച്ചു. ചൊവ്വാഴ്ച പ്രശ്‌നം ചര്‍ച്ചയ്ക്കുവന്നപ്പോഴും ചന്ദ്രന്‍ തന്റെ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

അബ്ദുള്ളക്കുട്ടിയുടെ കാറില്‍ സ്ത്രീ ഉണ്ടായിരുന്നില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വിശദീകരണം നല്‍കിയിട്ടും ചന്ദ്രന്‍ ആരോപണം പിന്‍വലിക്കാനോ, മാപ്പു പറയാനോ തയാറായില്ല. തുടര്‍ന്ന് പ്രതിപക്ഷം രാവിലെ സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

ചന്ദ്രന്റെ ആരോപണം സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടപ്പോള്‍ ആദ്യം ഭരണപക്ഷം എതിര്‍ത്തു. എന്നാല്‍ എല്ലാം പരിശോദിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

കാറില്‍ പൊന്‍മുടിയിലേക്കു പോവുകയായിരുന്ന അബ്ദുള്ളക്കുട്ടി യെയും സ്ത്രീയെയും നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിലേല്‍പ്പിച്ചു വെന്നായിരുന്നു എം. ചന്ദ്രന്‍ കഴിഞ്ഞ ദിവസം സഭയില്‍ ഉന്നയിച്ച ആരോപണം. എന്നാല്‍ ഇതില്‍ കഴമ്പില്ലെന്ന് കോടിയേരി സഭയില്‍ വിശദീകരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X