കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കോടി നഷ്ടപരിഹാരം:അബ്ദുള്ളക്കുട്ടി നോട്ടീസയച്ചു

  • By Ajith Babu
Google Oneindia Malayalam News

AP Abdhullakutty
കണ്ണൂര്‍: അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് എപി അബ്ദുള്ളക്കുട്ടി എംഎല്‍എ ദേശാഭിമാനി പത്രത്തിനും കൈരളി ചാനലിനുമെതിരെ വക്കീല്‍ നോട്ടീസയച്ചു. രാഷ്ട്രീ വിദ്വേഷം വെച്ച് തന്നെ സദാരാച വിരുദ്ധനായി ചിത്രീകരിച്ച് അപമാനിയ്ക്കാന്‍ ശ്രമിച്ചുവെന്നാണ് അബ്ദുള്ളക്കുട്ടിയുടെ ആരോപണം.

കൈരളി ചെയര്‍മാന്‍ മമ്മൂട്ടി, മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇപി ജയരാജന്‍ എന്നിവരില്‍ നിന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യൂണിവേഴ്‌സല്‍ ലീഗല്‍ അസോസിയേറ്റ്‌സിലെ അഡ്വക്കേറ്റ് പികെ ആഷിഖ്, അഡ്വക്കേറ്റ് ബാബു മണ്ടേന്‍ എന്നിവര്‍ മുഖേന വക്കീല്‍ നോട്ടീസയച്ചത്.

കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ പൊന്മുടിയിലേക്ക് സുഹൃത്തുക്കളോടൊപ്പം പോയ അബ്ദുള്ളക്കുട്ടി എംഎല്‍എ ദുരൂഹമായ സാഹചര്യത്തില്‍ ഒരു സ്ത്രീയോടൊപ്പം യാത്ര ചെയ്യവേ നാട്ടുകാര്‍ തടഞ്ഞുവെയ്ക്കുകയും പിന്നീട് പൊലീസെത്തി കസ്റ്റഡിയിലെടുത്തതായും കൈരളി ചാനലിലും ദേശാഭിമാനിയിലും വാര്‍ത്ത വന്നിരുന്നു.

കൈരളി ചാനലും ദേശാഭിമാനിയും തന്നോടും പ്രവാസി മലയാളിയായ പ്രസാദ് പണിക്കരോടും കുടുംബത്തോടും മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ദുരാരോപണമുന്നയിച്ച് കേരളത്തിലെ സദാചാരചിന്തയെ നശിപ്പിക്കാനുള്ള നീക്കമാണ് എതിര്‍കക്ഷികള്‍ നടത്തുന്നതെന്ന് പരാതിയില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X