വിമാനചക്രങ്ങളില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി

ലെബനന്‍ തലസ്ഥാനത്തു നിന്നും വിമാനം പറന്നുയരാന്‍ തുടങ്ങുമ്പോള്‍ ഓടിയെത്തിയയാള്‍ വിമാനചക്രങ്ങള്‍ക്കിടെ കുടുങ്ങി മരിച്ചതെന്നാണ് സൂചനകള്‍. വെള്ളിയാഴ്ച അര്‍ധരാത്രി റിയാദ് വിമാനത്താവളത്തിലിറങ്ങിയ എയര്‍ബസ് 320 ജെറ്റ് വിമാനത്തില്‍ പതിവ് പരിശോധനകള്‍ നടത്തുമ്പോഴാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടത്.
ബെയ്‌റൂട്ടില്‍നിന്ന് വിമാനം പറന്നുയരാന്‍ തുടങ്ങുമ്പോള്‍ ഒരാള്‍ അതിനുനേര്‍ക്ക് ഓടിവരുന്നത് കണ്ടതായി യാത്രക്കാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ചുമലില്‍ ബാഗുമായെത്തിയ ഇയാള്‍ ഇടയ്ക്ക് റണ്‍വേയില്‍ തടഞ്ഞു വീണു. എഴുന്നേറ്റ് വീണ്ടും വിമാനത്തിനു നേരേ ഓടി. ഇക്കാര്യം പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അതവഗണിച്ച് വിമാനം മുന്നോട്ടെടുക്കുകയാണുണ്ടായതെന്നും യാത്രക്കാര്‍ പറയുന്നു.
മരിച്ചതാരെന്ന് കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്നും മറ്റു വിവരങ്ങളൊന്നും അറിയില്ലെന്നുമാണ് ഇക്കാര്യമറിയിച്ച ലെബനന്‍ ഗതാഗതമന്ത്രി ഗാസി അരീദി അറിയിച്ചു. സൗദി നാസയര്‍ കമ്പനിയുടെ വിമാനത്തില്‍ 130 യാത്രക്കാരുണ്ടായിരുന്നുത്.












Click it and Unblock the Notifications