പോപ്പുലര്‍ ഫ്രണ്ട്: സര്‍ക്കാര്‍ അഭിപ്രായം പറയണം
കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിയ്ക്കുന്നത് സംബന്ധിച്ച കേസ് പരിഗണിയ്ക്കവേ കോടതി സര്‍ക്കാരിനോട് സംഘടനയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. സംഘടനയെ നിരോധിയ്ക്കുന്നത് സംബന്ധിച്ച് അഭിപ്രായം നല്‍കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് കോടതി ആവശ്യപ്പെട്ടിരിയ്ക്കുകയാണ്.
സംസ്ഥാനത്ത് ഈ സംഘടന രാഷ്ട്രീയ സംഘടനയായിട്ടാണോ പ്രവര്‍ത്തിയ്ക്കുന്നതെന്ന കാര്യവും മറ്റ് അഭിപ്രായങ്ങളും ഇരു സര്‍ക്കാരുകളും കോടതിയെ രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയിയ്ക്കണം.
ചീഫ് ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. കേസിന്റെ വിശദമായ വാദം കേള്‍ക്കല്‍ രണ്ട് ആഴ്ചയ്ക്ക് ശേഷം നടക്കും. പോപ്പുലര്‍ ഫണ്ടിന്റെ പ്രവത്തനങ്ങളെക്കുറിച്ചും ധനാഗമ മാര്‍ഗ്ഗങ്ങളെക്കുറിച്ചും ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ആണ് പരാതി നല്‍കിയിരുന്നത്.












Click it and Unblock the Notifications