കണ്ടല്‍ പാര്‍ക്ക് നിര്‍ത്താന്‍ നിര്‍ദ്ദേശം

പാര്‍ക് നിര്‍മാണം മൂലം പരിസ്ഥിതിക്കും കണ്ടല്‍ ആവാസവ്യവസ്ഥയ്ക്കുമുണ്ടായ ആഘാതത്തെക്കുറിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന തീരദേശ പരിപാലന അഥോറിട്ടി ചെയര്‍മാനു കേന്ദ്രം നിര്‍ദേശംനല്‍കി.
കേന്ദ്ര തീരദേശ നിയന്ത്രണ നിയമ(1991)ത്തിലെ വ്യവസ്ഥകള്‍ പൂര്‍ണമായി ലംഘിച്ചാണു കണ്ടല്‍ പാര്‍ക് നിര്‍മാണമെന്നു കേന്ദ്രം കണ്ടെത്തി. കണ്ടല്‍കാടുകള്‍ സംരക്ഷിക്കുകയാണു പാര്‍ക്കിന്റെ ലക്ഷ്യമെന്നു പറയുന്നുണ്ടെങ്കിലും വാണിജ്യതാല്‍പ്പര്യമാണു പിന്നിലെന്നു കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ ബാംഗ്ലൂര്‍ു റീജണല്‍ ഓഫീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സന്ധ്യമുതല്‍ പാര്‍ക്കില്‍ ശക്തിയേറിയ വെളിച്ചം ഉപയോഗിക്കുന്നതു വളപട്ടണം പുഴയിലെ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയെ ബാധിക്കുന്നതായി നേരത്തേ തന്നെ പരാതി ഉയര്‍ന്നിരുന്നു.
സിപിഎം നേതാവ് ഇ.പി ജയരാജന്‍ ഉപദേശകനായ സൊസൈറ്റിയാണു പാര്‍ക് നിര്‍മാണത്തിനു പിന്നില്‍. കണ്ണൂര്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ. സുധാകരന്‍, കണ്ണൂര്‍ ജില്ലാ പരിസ്ഥിതിസമിതി, മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി എന്നിവരുടെ പരാതിയുടെയും ഹൈക്കോടതിയില്‍ അന്‍സാരി കുന്നോത്ത് നല്‍കിയ ഹര്‍ജിയുടെയും അടിസ്ഥാനത്തിലാണു പാര്‍ക്കിന്റെ പ്രവര്‍ത്തനം സംബന്ധിച്ചു പഠനം നടത്താന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടത്.












Click it and Unblock the Notifications