ഹായ്.. വരുന്നു ഒരു പണിമുടക്ക് കൂടി

തൊഴില്‍ നിയമം കാര്യക്ഷമമാക്കുക, വിലക്കയറ്റം തടയുക, ലാഭത്തിലായ പൊതു മേഖലാ സ്‌ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് . ജൂലൈ 15 വ്യാഴാഴ്ച ദില്ലിയില്‍ ചേര്‍ന്ന തൊഴിലാളി സംഘടനകളുടെ ദേശീയ തൊഴിലാളി കണ്‍വന്‍ഷനിലാണ് ഈ തീരുമാനം ഉണ്ടായത്.
സെപ്തംബര്‍ ആദ്യവാരം പണിമുടക്കിന് തീരുമാനിച്ചിരുന്നെങ്കിലും ദിവസം തീരുമാനിച്ചിരുന്നില്ല. വ്യാഴാഴ്ച ചേര്‍ന്ന കണ്‍വന്‍ഷനാണ് സെപ്തംബര്‍ ഏഴ് ചൊവ്വാഴ്ച യെന്ന തീയതി തീരുമാനിച്ചത്.
സി.ഐ.ടി.യു, എ.ഐ.ടി.യു.സി. , എച്ച്.എം.എസ്. എന്നീ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും.
പണിമുടക്കിന് എന്നാല്‍ ബി.ജെ.പി. അനുകൂല സംഘടനയായ ബി.എം.എസ്. ആദ്യം അനുകൂലമായ നിലപാടാണ് എടുത്തത്. എന്നാല്‍ അവസാന നിമിഷം അവര്‍ പിന്മാറി.
ജൂലൈ അഞ്ചിന് നടത്തിയ ദേശീയ ബന്ദ് വന്‍ വിജയമായിരുന്നതായാണ് സംഘടനകളുടെ വിലയിരുത്തല്‍. ഇതില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഒരു മാസത്തിന് ശേഷം അടുത്ത പണിമുടക്കിന് തീരുമാനിച്ചത്.
തൊഴിലാളി സംഘടനകളുടെ പണിമുടക്കാണെങ്കിലും ഇതും കേരളത്തില്‍ ഹര്‍ത്താല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ബന്ദായി മാറാനാണ് സാദ്ധ്യത.












Click it and Unblock the Notifications