കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളത്ത് ഫ്രീഡം പരേഡ് നിരോധിച്ചു

  • By Lakshmi
Google Oneindia Malayalam News

Popular Front Flag
കൊച്ചി: തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് എറണാകുളം ജില്ലയില്‍ നിരോധിച്ചു.

ഫ്രീഡം പരേഡിനു വേണ്ടി കോഴിക്കോടു നഗരത്തില്‍ പരിശീലനം പാടില്ലെന്നു പൊലീസ് മൂന്നറിയിപ്പും നല്‍കി. എറണാകുളം റൂറല്‍ പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു സ്വാതന്ത്ര്യദിനത്തില്‍ ആലുവയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരേഡ് നിരോധിച്ചത്.

ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം കെ.എന്‍ രാജിയാണു നിരോധന ഉത്തരവിറക്കിയത്. വെള്ളിയാഴ്ചമുതല്‍ 31 ദിവസത്തേക്കാണു നിരോധനം. ഫ്രീഡം പരേഡ്, ഇതിനു മുന്നോടിയായുള്ള റിഹേഴ്‌സല്‍, ഡ്രില്‍ തുടങ്ങിയവയും നിരോധന കാലയളവില്‍ അനുവദിക്കില്ല.

എഡിഎമ്മിന് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എറണാകുളം റൂറല്‍ ജില്ലയില്‍ മാത്രം നിരോധം ഏര്‍പ്പെടുത്താനായിരുന്നു നീക്കം. എന്നാല്‍ മണിക്കൂറുകള്‍ക്കകം ജില്ലയിലൊട്ടാകെ നിരോധം വ്യാപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അനുബന്ധ സംഘടനകളുടെ പേരില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

വിവാദ ചോദ്യപേപ്പര്‍ സംഭവത്തില്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായ സാഹചര്യത്തിലാണു ജില്ലയില്‍ ഫ്രീഡം പരേഡ് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുമെന്നു പൊലീസ് കരുതുന്നത്.

കേരളത്തില്‍ താലിബാന്‍ നിയമം നടപ്പാക്കിയെന്നാരോപിച്ചു പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് മനുഷ്യമതില്‍ നിര്‍മിച്ചു തടയുമെന്നു ബിജെപി സംസ്ഥാന നേതൃത്വവും മുന്നറിയിപ്പു നല്‍കിയിരുന്നു.

തീവ്രവാദക്കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റുകള്‍ നടന്ന സാഹചര്യത്തില്‍ സമാനമായ ക്രമസമാധാന പ്രശ്‌നം നിലനിന്ന കണ്ണൂരില്‍ 2010ല്‍ ഫ്രീഡം പരേഡ് നിരോധിച്ചിരുന്നു. അന്ന് സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും തമ്മില്‍ നിലനിന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നിരോധനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X