കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ ചരക്ക് സേവന നികുതി ഏപ്രില്‍ മുതല്

Google Oneindia Malayalam News

Pranab Mukherjee
ദില്ലി: പുതിയ ചരക്ക് സേവന നികുതിക്ക് ആദ്യഘട്ടത്തില്‍ മൂന്ന് നിരക്ക് ഏര്‍പ്പെടുത്താമെന്ന് കേന്ദ്രം സമ്മതിച്ചു. 2011 ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നികുതി സമ്പ്രദായം ഏര്‍പ്പെടുത്താമെന്നാണ് കേന്ദ്രനിര്‍ദേശം. ഇത് വരുന്നതോടെ ഇപ്പോഴുള്ള വാറ്റ്, സേവന നികുതി, എക്സൈസ് തീരുവ, കേന്ദ്ര വില്പന നികുതി എന്നിവ ഇല്ലാതാവും.

ഉല്പന്നങ്ങള്‍ക്ക് അവയുടെ സ്വഭാവമനുസരിച്ച് ആറ് ശതമാനം മുതല്‍ പത്ത് ശതമാനം അടിസ്ഥാന നികുതി ചുമത്തും. അവശ്യവസ്തുക്കള്‍ക്ക് ഇത് ആറ് ശതമാനവും മറ്റുള്ളവയ്ക്ക് കൂടിയ നിരക്കുമായിരിക്കും. പിന്നീട് ഈ നികുതികള്‍ ലയിപ്പിക്കും. സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ ഉന്നതാധികാര സമിതിയിലാണ കേന്ദ്ര ധനമന്ത്രി പ്രണബ്മുഖര്‍ജി ഇത് വെളിപ്പെടുത്തിയത്.

ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നികുതി നടപ്പാക്കാനായിരുന്നു ധാരണയെങ്കിലും സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള അഭിപ്രായഭിന്നതമൂലം മാറ്റിവെക്കുകയായിരുന്നു. രണ്ട് തരം നിരക്കുകള്‍ നടപ്പാക്കാന്‍ അനുവദിക്കണമെന്നും പുതിയ നികുതി നടപ്പാക്കുമ്പോളുള്ള നഷ്ടം നികത്തണമെന്നുമായിരുന്നു സംസ്ഥാനങ്ങളുടെ ആവശ്യം.

പുതിയ സംവിധാന നിലവില്‍ വരുമ്പോള്‍ സംസ്ഥാനങ്ങളുടെ നികുതി വരുമാനം കുറയും. ഇതായിരുന്നു സംസ്ഥാനങ്ങളുടെ പ്രതിഷേധം. എന്നാല്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ ധനകാര്യ കമ്മീഷന്റെ മാതൃകയില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നുള്ള കേരളത്തിന്‍േറതടക്കുള്ള ആവശ്യങ്ങള്‍ ഭാവിയില്‍ പരിഗണിക്കാന്‍ ഉദ്ദേശിയ്ക്കുന്നുണ്ട്.

പതിമ്മൂന്നാം ധനകാര്യ കമ്മീഷന്‍ ഇതുസംബന്ധിച്ച് നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശം പാലിക്കാന്‍ കേന്ദ്രം തയ്യാറാണ്. സംസ്ഥാനങ്ങളുമായുള്ള ധാരണയുടെ പുറത്ത് ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ക്കപ്പുറമുള്ള തുക നല്കാനും കേന്ദ്രം തയ്യാറാണ്. കൂടുതലായുള്ള റവന്യു നഷ്ടങ്ങള്‍ പതിന്നാലാം കമ്മിഷന്‍ നല്‍കുന്ന റിപ്പോര്‍ട്ടിനനുസരിച്ച് നല്‍കും.

സംസ്ഥാന ചരക്ക് സേവന നികുതികളും കേന്ദ്ര ചരക്ക് സേവന നികുതികളും ഏകീകരിക്കാമെന്നും സംസ്ഥാനവും കേന്ദ്രവും തമ്മില്‍ ധാരണയുണ്ടായിരുന്നു. നികുതി നടപ്പില്‍ വരുമ്പോഴുണ്ടാകുന്ന ഏറ്റവുമുയര്‍ന്ന സംയോജിത നികുതി 15 ശതമാനം എന്നത് വാണിജ്യ-വ്യവസായ ലോകത്തിന് സമ്മതമായിരിക്കുമെന്ന് പ്രണബ് ചൂണ്ടിക്കാട്ടി.

പുതുതായി നടപ്പാക്കുന്ന ചരക്ക് സേവന നികുതിയില്‍ എല്ലാ പരോക്ഷ നികുതികളും ഒന്നിക്കും. ഇതുവരെ ചരക്കുകള്‍ക്ക് നികുതി ചുമത്താന്‍ മാത്രമേ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടായിരുന്നുള്ളൂ. കേന്ദ്ര സര്‍ക്കാരായിരുന്നു സേവനങ്ങള്‍ക്ക് നികുതി ചുമത്തിയിരുന്നത്. പുതിയ സംവിധാനത്തില്‍ സംസ്ഥാനത്തിന് സേവനങ്ങള്‍ക്കും നികുതി ചുമത്താം. ഫലത്തില്‍ ഉത്പന്നങ്ങള്‍ക്ക് പരമാവധി 20 ശതമാനവും സേവനങ്ങള്‍ക്ക് പരമാവധി 16 ശതമാനവും അവശ്യവസ്തുക്കള്‍ക്ക് പരമാവധി 12 ശതമാനവും നികുതി ചുമത്താം. ഉത്പന്നങ്ങള്‍ക്ക് നിലവില്‍ സംസ്ഥാനവും കേന്ദ്രവും ചുമത്തുന്ന നികുതികള്‍ ഒരുമിച്ച് വില്പനഘട്ടത്തില്‍ മാത്രമേ ഈടാക്കാനാവൂ എന്നതാണ് ചരക്കു-സേവന നികുതിയുടെ പ്രത്യേകത.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X