കൈവെട്ടിയത് നാലാമത്തെ ശ്രമത്തില്‍

നേരത്തെ മൂന്ന് തവണ വീട്ടില്‍ കയറി ആക്രമിയ്ക്കാനാണ് പദ്ധതിയിട്ടത്. ആദ്യതവണ വീട്ടിലെത്തിയപ്പോള്‍ അധ്യാപകന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. മറ്റു രണ്ടുതവണയും അധ്യാപകനൊപ്പം മറ്റു ചിലരും ഉണ്ടായിരുന്നു. അതിനാല്‍ ആ ശ്രമങ്ങളൊക്കെ ഉപേക്ഷിയ്ക്കുകയായിരുന്നു.
ആക്രമണത്തിനായി ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചിട്ടില്ല. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തന്നെയാണ് ആക്രമണം നടത്തിയതെന്നും യൂനസ് പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് എറണാകുളം ജില്ലാ നേതൃത്വത്തിന് സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. അലി എന്നയാള്‍ വണ്ടിവാങ്ങുക മാത്രമാണ് ചെയ്തത്. നാസര്‍ ആണു മുഖ്യ സൂത്രധാരനെന്നും യൂനസ് മൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications