കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃത്രിമം നടത്താന്‍ കഴിയാത്ത വിസ വരുന്നു

  • By Super
Google Oneindia Malayalam News

ദില്ലി: കൃത്രിമം നടത്താന്‍ കഴിയാത്ത തരത്തിലുള്ള വിസകള്‍ തയ്യാറാക്കാന്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം നടപടി തുടങ്ങി. ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യുന്നതിനിടെ ഇന്ത്യന്‍ വിസദുരുപയോഗം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മന്ത്രാലയം കൃത്രിമം നടത്താന്‍ കഴിയാത്ത ഇന്ത്യ വിസ സ്റ്റിക്കര്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്.

രാജ്യത്തെത്തുന്ന വിദേശികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും ഇവരെക്കുറിച്ച് വിവരരേഖ തയ്യാറാക്കി സൂക്ഷിക്കുന്നതിനും മന്ത്രാലയം സംവിധാനം ഒരുക്കുന്നുണ്ട്.

വിദേശികള്‍ക്ക് വിസ നല്കുന്നതിനും അവരെക്കുറിച്ചുള്ള വിവരശേഖരണത്തിനുമുള്ള സംവിധാനം അഴിച്ചുപണിയുന്നതിന്റെ ഭാഗമായാണിത്. ഇതോടെ വിദേശികള്‍ക്ക് വിസ നല്കുന്നതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുള്ള പങ്ക് വര്‍ധിക്കും.

പുതിയ സംവിധാനം നിലവില്‍വന്നാല്‍ ഒരുതവണ ഇന്ത്യയിലെത്തുന്ന ഏതു വിദേശിയുടെയും സമഗ്ര വിവരങ്ങള്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ പക്കലുണ്ടാകും.

അമേരിക്കയിലെ ഹോംലാന്‍ഡ് സുരക്ഷാവകുപ്പിനെ പിന്തുടര്‍ന്നാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. കേന്ദ്രീകൃത വിവരസംവിധാനം ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കി നാലുവര്‍ഷംകൊണ്ട് പുതിയ വിസ സമ്പ്രദായം പൂര്‍ണമായി നടപ്പില്‍ വരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ധാക്ക, ഇസ്‌ലാമാബാദ്, ലണ്ടന്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്രകാര്യലയങ്ങളുമായിട്ടായിരിക്കും ആദ്യഘട്ടത്തില്‍ ഈ വിവരശൃംഖല ബന്ധിപ്പിക്കുന്നത്.

പിന്നീട് വിദേശങ്ങളിലെ 170 ഇന്ത്യന്‍ നയതന്ത്ര കാര്യലയങ്ങളുമായും 78 ഇമിഗ്രേഷന്‍ ചെക്ക്‌പോസ്റ്റുകളുമായും ഇത് ബന്ധിപ്പിക്കും. ഇന്ത്യയിലെത്തുന്ന വിദേശികള്‍ ആദ്യമായി ബന്ധപ്പെടുന്ന ആളുകള്‍, അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പോര്‍ട്ടല്‍വഴി അറിയിക്കാന്‍ എല്ലാ ട്രാവല്‍ഏജന്റുമാര്‍ക്കും ഹോട്ടല്‍ നടത്തിപ്പുകാര്‍ക്കും നിര്‍ദേശം നല്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X