കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഷകാല സമ്മേളനത്തിന് ചൂടേറും

  • By Ajith Babu
Google Oneindia Malayalam News

Parliament
ദില്ലി: വിലക്കയറ്റ പ്രശ്‌നത്തില്‍ അടിയന്തര പ്രമേയം അനുവദിയ്ക്കണമെന്നാവശ്യവുമായി പ്രതിപക്ഷവും അതിന് തയാറല്ലെന്ന് സര്‍ക്കാരും നിലപാട് സ്വീകരിച്ചതോടെ തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം പ്രക്ഷുബ്ധമാകുമെന്നുറപ്പായി.പല തവണ ചര്‍ച്ച ചെയ്ത കാര്യത്തില്‍ ഇനിയും ചര്‍ച്ച വേണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

അതേ സമയം സമയം സമ്മേളനത്തിന്റെ സുഗമമമായ നടത്തിപ്പിന് എല്ലാ കക്ഷികളും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സര്‍വകക്ഷി യോഗത്തിന് ശേഷം ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍ പറഞ്ഞു.

തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ഇരു സഭകളും സമ്മേളിക്കുമെങ്കിലും അനുശോചന പ്രസംഗങ്ങള്‍ മാത്രമാവും ഉണ്ടാവുക. മുന്‍ ഉപരാഷ്ട്രപതി ഭൈരോണ്‍ സിങ് ശെഖാവത്, ഇപ്പോഴത്തെ പാര്‍ലമെന്റില്‍ അംഗങ്ങളായിരുന്ന വീരേന്ദ്ര ഭാട്ടിയ (രാജ്യസഭ),
മുന്‍ മന്ത്രി ദിഗ്വിജയ് സിങ് (ലോക്‌സഭ) എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു സഭകള്‍ പിരിയും.

വിലക്കയറ്റം ചര്‍ച്ച ചെയ്യാന്‍ അടിയന്തര പ്രമേയം വേണമെന്നു സര്‍വകക്ഷി യോഗം തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മഴക്കാല സമ്മേളനത്തില്‍ ആകെ 24 സിറ്റിങ് മാത്രമേയുള്ളൂവെന്നും അതില്‍ത്തന്നെ 83 മണിക്കൂര്‍ മാത്രമാണ് സര്‍ക്കാര്‍ നടപടികള്‍ക്കുള്ളതെന്നും സ്പീക്കര്‍ വിശദീകരിച്ചു. അടിയന്തര പ്രമേയം അനുവദിക്കുന്നെങ്കില്‍ മാത്രമേ പ്രതിപക്ഷ സഹകരണം പ്രതീക്ഷിക്കേണ്ടതുള്ളുവെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് പറഞ്ഞു.

കശ്മീര്‍ പ്രശ്‌നം, അടിക്കടിയുണ്ടാവുന്ന തീവണ്ടിയപകടങ്ങള്‍, വനിതാ സംവരണ ബില്‍, ആണവ ബാധ്യതാ ബില്‍ തുടങ്ങിയവയെല്ലാം സമ്മേളനിടെ ചര്‍ച്ച ചെയ്യപ്പെടാം. ഇതിന് പുറമെ ഇന്ത്യ പാക്ക് ചര്‍ച്ച, ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഒരുക്കങ്ങള്‍, രംഗനാഥ് മിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ട്, ഭോപ്പാല്‍ ദുരന്തക്കേസിലെ കോടതിവിധി തുടങ്ങിയവയും ചര്‍ച്ച ചെയ്യപ്പെടാം. ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിറുത്താന്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് കഴിയും.

അതേ സമയം. ഗുജറാത്തിലെ പുതിയ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടിയായിരിക്കും സര്‍ക്കാര്‍ പ്രധാന പ്രിതിപക്ഷമായ ബിജെപിയുടെ ആക്രമണങ്ങളെ പ്രതിരോധിയ്ക്കുക. എന്നാല്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത് ഷായ്‌ക്കെതിരായ സിബിഐ നടപടിയിലൂടെ പ്രതിപക്ഷ ഐക്യം തകര്‍ക്കാനാണു സര്‍ക്കാര്‍ ശ്രമമെന്നു സുഷമാ സ്വരാജിന്റെ ആരോപണമായിരിക്കും പ്രതിപക്ഷം ഉന്നയിക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X