കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിനിസ്‍കേര്‍ട്ട് റോഡപകടത്തിന് കാരണമാവുന്നു

Google Oneindia Malayalam News

ലണ്ടന്‍: മിനിസ്‍കേര്‍ട്ടും ചെറിയ മേല്‍വസ്ത്രങ്ങളും ഇട്ട് നടക്കുന്ന പെണ്‍കുട്ടികളും സ്ത്രീകളും റോഡപകടങ്ങളുണ്ടാവാന്‍ കാരണമാവുന്നെന്ന് പുതിയ പഠനം. പുരുഷ ഡ്രൈവര്‍മാരാണ് ഇവരെക്കണ്ട് നേരെ വണ്ടിയോടിയ്ക്കാതെ അപകടമുണ്ടാക്കുന്നത്.

പഠനത്തില്‍ പങ്കെടുത്ത് 29 ശതമാനം ഡ്രൈവര്‍മാരും ഇക്കാര്യം സമ്മതിച്ചത്രെ. ഇത്തരത്തിലുള്ള പെണ്‍കുട്ടികളെ കണ്ടാല്‍ റോഡില്‍ തന്നെ ശ്രദ്ധിയ്ക്കുക വിഷമമാണെന്നാണ് ഇവര്‍ പറഞ്ഞത്. 1300 ഡ്രൈവര്‍മാരെ പങ്കെടുപ്പിച്ചാണ് പഠനം നടത്തിയത്. ഇതില്‍ 25 ശതമാനം പേരും ഇക്കാരണത്താല്‍ അപകടം ഉണ്ടാക്കിയിട്ടുള്ളവരോ തലനാരിഴയ്ക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടുള്ളവരോ ആണ്. വേനല്‍കാലത്താണ് ഇത്തരം അപകടം ലണ്ടനില്‍ കൂടുതല്‍. കുറുകിയ വസ്ത്രങ്ങളുമായി സുന്ദരിമാര്‍ റോഡിലിറങ്ങുന്നത് വേനല്‍ക്കാലത്താണ്. 17 ശതമാനം സ്ത്രീകള്‍ മാത്രമേ ഇത് അപകടത്തിന് കാരണമാവുന്നതായി അഭിപ്രായപ്പെട്ടുള്ളു.

വാഹനം ഓടിയ്ക്കുമ്പോള്‍ പുരുഷന്മാര്‍ക്കാണ് സ്ത്രീകളേക്കാള്‍ ശ്രദ്ധ മാറാനുള്ള സാദ്ധ്യതയെന്നും പഠനം പറയുന്നു. വഴിയോരത്തെ വന്‍ പരസ്യങ്ങളിലും അല്പ വസ്ത്രധാരികളായ സ്ത്രീകളിലും ഇവരുടെ ശ്രദ്ധ പെട്ടെന്ന് എത്തും. പുരുഷ ശരീരത്തിലെ ഉത്തേജക ഹോര്‍മോണായ ടെസ്‍റ്റൊസ്റ്റെറോണ്‍ ഉല്പാദനത്തിനും ഇത് കാരണമാവും. ചൂടുള്ള കാലാവസ്ഥയില്‍ ഇത് അസ്വസ്ഥത ഉണ്ടാക്കാനുള്ള സാദ്ധ്യതയും കൂടുതലാണെന്നാണ് മനശാസ്ത്രജ്ഞരും പറയുന്നത്.

ഷേലാസ് വീല്‍സ് കാര്‍ ഇന്‍ഷുറന്‍സ് എന്ന കമ്പനിയാണ് ഈ പഠനം നടത്തിയത്. സ്ത്രീകളെക്കാലും 16 ശതമാനം കൂടുതലാണ് പുരുഷന്മാരുടെ ഇന്‍ഷ്വറന്‍സ് ക്ലേമുകള്‍. ഈ കണക്ക് കഴിഞ്ഞ ജൂണിനും ഓഗസ്റ്റിനും ഇടയിലുള്ളതാണ്.
പുരുഷന്മാരുടെ അല്പ വസ്ത്രധാരണം ഇത്തരം പ്രശ്നങ്ങള്‍ സ്ത്രീകളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നില്ല. എങ്കിലും പഠനത്തിന് വിധേയരായ മൂന്ന് ശതമാനം സ്ത്രീകള്‍ പുരുഷന്റെ അല്പ വസ്ത്രം വാഹനം ഓട്ടിയ്ക്കുന്ന വേളയില്‍ അവര്‍ക്ക് പ്രശ്നമാണെന്ന് അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെന്തായാലും ഏറെ സ്ത്രീകളൊന്നും കുഞ്ഞുടുപ്പുമണിഞ്ഞ് റോഡിലിറങ്ങാത്തത് ഭാഗ്യം. അല്ലെങ്കില്‍ തന്നെ ഇവിടെ അപകടത്തിന് ഒരു കുറവുമില്ല. ഇതുകൂടി ആയാലോ.. പക്ഷേ ആ വഴിയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് തോന്നുന്നു. മാംസളത വിളംമ്പരം ചെയ്ത്കൊണ്ട് വേഷം ധരിയ്ക്കുന്ന സ്ത്രീകളുടെ എണ്ണം ഇന്ത്യന്‍ നഗരങ്ങളിലും ദിവസം പ്രതി കൂടി വരുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X