കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ നര്‍ത്തകിമാര്‍: മന്ത്രിയും കമ്മീഷണറും ഉടക്കി

  • By Lakshmi
Google Oneindia Malayalam News

ബാംഗ്ലൂര്‍: ബാര്‍ നര്‍ത്തകിമാര്‍ പാലിക്കേണ്ട നിയമങ്ങളുടെ കാര്യവുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പ് മന്ത്രിയും പൊലീസ് കമ്മീഷണറും തമ്മില്‍ കൊമ്പുകോര്‍ക്കുന്നു.

പാലിക്കേണ്ട നിയമങ്ങളടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സിറ്റി പോലീസ് പുറത്തിറക്കിയ നിയമാവലിയെ സംബന്ധിച്ചാണ് പ്രശ്‌നമുയര്‍ന്നിരിക്കുന്നത്.

എകൈ്‌സസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ കടന്നുകയറാന്‍ ഒരാളെയും അനുവദിക്കില്ലെന്ന എകൈ്‌സസ് മന്ത്രി രേണുകാചാര്യയുടെ പ്രസ്താവന വിവാദമായിരിക്കുകയാണ്്.

മദ്യവില്പന നടത്താന്‍ എകൈ്‌സസ് വകുപ്പ് അനുമതി നല്കിയിരിക്കുന്ന സ്ഥാപനങ്ങളില്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് വകുപ്പ് ബോധവാന്മാരാണ്. ഇതില്‍ മറ്റാരും ഇടപെടേണ്ടെന്നാണ് കമ്മീഷണര്‍ ശങ്കര്‍ ബിദരിക്കുനേരെ പരോക്ഷമായി ആഞ്ഞടിച്ച് രേണുകാചാര്യ വ്യക്തമാക്കിയിരിക്കുന്നത്.

ബാര്‍ നര്‍ത്തകിമാര്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് പോലീസ് കമ്മീഷണര്‍ ജൂലായ് 27ന് നിയമാവലി പുറത്തിറക്കിയിരുന്നു. സഭ്യമല്ലാത്ത രീതിയില്‍ നര്‍ത്തകിമാര്‍ പ്രവര്‍ത്തിക്കുന്നതായി പരാതി കിട്ടിയതിനെത്തുടര്‍ന്നാണ് നിയമാവലി പുറത്തിറക്കിയതെന്ന് ശങ്കര്‍ ബിദരി അന്ന് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നിലവിലുള്ള എകൈ്‌സസ് നിയമം അസഭ്യവും അനാവശ്യവുമായ കാര്യങ്ങള്‍ ഒഴിവാക്കുന്നതിന് പിന്തുണ നല്കുന്നുണ്ടെന്ന് എകൈ്‌സസ് കമ്മീഷണര്‍ അരവിന്ദ് ജന്നു പറഞ്ഞു.

സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, ചീഫ് സെക്രട്ടറി എസ്.വി. രങ്കനാഥ്, ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് രേണുകാചാര്യ പറഞ്ഞു.

മദ്യവില്പന ലൈസന്‍സുള്ളവര്‍ക്ക് മറ്റ് പ്രശ്‌നങ്ങളില്ലാതിരിക്കാന്‍ തന്റെ വകുപ്പ് ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് മാസങ്ങള്‍ക്കു മുമ്പ് നഗരത്തിലെ പബുകളിലും മദ്യശാലകളിലും മദ്യവില്പനയ്ക്കുള്ള സമയം രാത്രി രണ്ട് വരെയാക്കി നീട്ടണമെന്ന രേണുകാചാര്യയുടെ പ്രസ്താവന വിവാദമായിരുന്നു.

എകൈ്‌സസ് വകുപ്പില്‍നിന്ന് തനിക്ക് ഇത്തരമൊരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അന്ന് ബിദരിയും വ്യക്തമാക്കിയതോടെയാണ് ഇരുവരും തമ്മില്‍ലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X