Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെക്‌നിക്കാലിയയെ നിര്‍ദ്ദേശിച്ചത് താനല്ല: ദിലീപ്

Dilip Rahulan
കൊച്ചി: ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് സാമ്പത്തിക ഉപദേഷ്ടാക്കളായി ടെക്‌നിക്കാലിയ എന്ന കമ്പിനിയെ നിര്‍ദേശിച്ചത് താനല്ലെന്ന് ലാവലിന്‍ കമ്പനിയുടെ ബിസിനസ് ഡവലപ്‌മെന്റ് ഓഫിസറായിരുന്ന ദിലീപ് രാഹുലന്‍ സിബിഐക്കു മൊഴി നല്‍കി.

ദിലീപിന്റെ മൊഴി സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. ലാവലിന്‍ കരാറില്‍ സാക്ഷിയായി ഒപ്പിട്ടയാളാണു ദിലീപ് രാഹുലന്‍. ടെക്‌നിക്കാലിയ തന്റെ കമ്പനിയല്ലെന്നും ടെക്‌നിക്കാലിയയെ നിയമിച്ചത് അന്നത്തെ ഊര്‍ജ സെക്രട്ടറിയും ലാവലിന്‍ മാനേജ്‌മെന്റും അടങ്ങിയ ഉന്നതതല സമിതിയാണെന്നും മൊഴിയിലുണ്ട്.

കാന്‍സര്‍ സെന്റര്‍ സഹായത്തിനുള്ള കരാര്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ശേഷം പുതുക്കിയിട്ടില്ലെന്നും ദിലീപ് രാഹുലന്‍ അറിയിച്ചു. വൈദ്യുതി വകുപ്പില്‍ ഉപദേഷ്ടാവായിരുന്ന കെജി രാജശേഖരന്‍ നായര്‍ക്ക് തന്റെ സ്ഥാപനത്തില്‍ ജോലി നല്‍കിയെന്നും മൊഴിയിലുണ്ട്.

ഗള്‍ഫില്‍ കഴിയുന്ന ദിലീപനെ ചോദ്യം ചെയ്യാനുള്ള സിബിഐയുടെ ശ്രമം നേരത്തെ ലക്ഷ്യം കണ്ടിരുന്നില്ല. ഒടുവില്‍ വിദേശകാര്യമന്ത്രാലയം വഴി കേസുമായി ബന്ധപ്പെട്ട പത്തു ചോദ്യങ്ങള്‍ എത്തിക്കുകയായിരുന്നു. അവയ്ക്കുള്ള ദിലീപിന്റെ മറുപടി ദുബയ് പൊലീസ് സിബിഐക്കു കൈമാറി. ഇതാണ് സിബിഐ ഇന്നു കോടതിയില്‍ ദിലീപിന്റെ മൊഴിയായ് സമര്‍പ്പിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+