മുസ്ലീം വനിതകള്‍ ജഡ്ജിമാരാകുന്നതിന് ഫത്‌വ
ദില്ലി: മുസ്ലിം വനിതകള്‍ ജഡ്ജിമാരാകാന്‍ പാടില്ലെന്നു ദയൂബന്ത് ദാറുല്‍ ഉലൂം ഫത്‌വ ഏര്‍പ്പെടുത്തി. മുസ്ലീംങ്ങള്‍ ബാങ്കിങ് ജോലികള്‍ ചെയ്യുന്നതിനും വനിതകള്‍ സൈക്കിള്‍ ചവിട്ടുന്നതിനുമെല്ലാം ഫത്‌വ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ ജഡ്ജിമാരാകുന്നതിനും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
വനിതകള്‍ വിധികര്‍ത്താക്കളാകുന്നതു മതപരമായി അനുവദിക്കപ്പെട്ടതല്ലെന്നും ചോദ്യത്തിനു വെബ്‌സൈറ്റിലൂടെ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. ഫത്‌വയ്‌ക്കെതിരെ പ്രതിഷേധവുമായി പലരും രംഗത്തെത്തിയിട്ടുണ്ട്.
പുരുഷനോ സ്ത്രീയോ എന്നതല്ല, വിദ്യാഭ്യാസവും കാര്യശേഷിയുമാണ് ഒരാളുടെ യോഗ്യതയെന്ന് അഭിഭാഷകയായ മുംതാസ് അക്തര്‍ പറഞ്ഞു.
സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ നന്നായി മനസ്സിലാക്കാന്‍ കഴിയുക സ്ത്രീകള്‍ക്കാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
മലയാളിയായ ജസ്റ്റിസ് ഫാത്തിമ ബീവിയാണു സുപ്രീം കോടതിയിലെ ആദ്യ മുസ്ലിം വനിതാ ജഡ്ജി. 1989ല്‍ ആണു ബീവി നിയമിതയായത്. 2006ല്‍ സീമ അലി ഖാന്‍ പട്‌ന ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമിതയായിരുന്നു












Click it and Unblock the Notifications