Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈക്കൂലി: പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിലായി

പാലക്കാട്: കൈക്കൂലി വാങ്ങിയതിന് പാലക്കാട്, പുതുശ്ശേരി പഞ്ചായത്ത് സെക്രട്ടറി ആര്‍. ധനപാലനെ വിജിലന്‍സ് സംഘം പിടികൂടി.

പേപ്പര്‍ വൈന്‍ഡിങ് യൂണിറ്റ് തുടങ്ങുന്നതിനുള്ള ലൈസന്‍സിന് 20,000 രൂപയാണ് ധനപാലന്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. വാളയാര്‍ കനാല്‍പിരിവിലുള്ള ദൈവശിഖാമണിയാണ് പരാതിക്കാരന്‍. വിജിലന്‍സിനെ ബന്ധപ്പെട്ട ദൈവ ശിഖാമണി അവര്‍ നല്‍കിയ പണവുമായാണ് പഞ്ചായത്ത് ഓഫീസിനടുത്ത് എത്തിയത്. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അടുത്തുള്ള കടയുടെ സമീപം വരാന്‍ ധനപാലന്‍ ആവശ്യപ്പെട്ടു. അവിടെ വച്ച് പണം നല്‍കി. എന്നാല്‍ അപകടം മണത്ത ധനപാലന്‍ കാറില്‍ അവിടെ നിന്ന് രക്ഷപ്പെട്ടു.

പക്ഷേ പണം നല്‍കിയ ദൈവ ശിഖാമണിയുടെ വാച്ചില്‍ വിജിലന്‍സ് അധികൃതര്‍ ക്യാമറ ഘടിപ്പിച്ചിരുന്നു. അതുകൊണ്ട് ധനപാലന് രക്ഷപ്പെടാനായില്ല. പീന്നീട് ഈയാളെ അധികൃതര്‍ പിടികൂടി. ഒളികാമറ ഉപയോഗിച്ച് വിജിലന്‍സ് കൈക്കൂലിക്കാരെ കെണിയിലാക്കുന്നത് സംസ്ഥാനത്ത് ആദ്യസംഭവമാണിത്. സെക്രട്ടറിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

ഓഗസ്റ്റ് ഏഴ് ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു ദൈവശിഖാമണി ധനപാലന്‍ പണം നല്‍കിയത്. ആദ്യം 20,000 രൂപ ചോദിച്ചെങ്കിലും പഞ്ചായത്തോഫീസില്‍ച്ചെന്ന് സെക്രട്ടറിയെ സമീപിച്ച് വിലപേശിയപ്പോള്‍ 15,000 രൂപ തന്നാല്‍ ലൈസന്‍സ് നല്‍കാമെന്ന് അറിയിച്ചു. ഈ സംഭാഷണങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.

പണം സ്വീകരിയ്ക്കാനായി ദേശീയപാതയുടെ ഓരത്തുള്ള ഹോട്ടലിന് മുന്നില്‍ വരാനാണ് ധനപാലന്‍ ആവശ്യപ്പെട്ടത്. രാസവസ്തു പുരട്ടിയ 15,000 രൂപയുടെ നോട്ടുകളുമായി ദൈവശിഖാമണി വിജിലന്‍സ് ഡിവൈ.എസ്.പി. കെ.സതീശന്റെ നേതൃത്വത്തില്‍ ശനിയാഴ്ച ഉച്ചയക്ക് ഹോട്ടലിനുമുന്നിലെത്തി. സ്വന്തതം കാറിലെത്തി പണം വാങ്ങിയ ധനപാലന്‍ വിജിലന്‍സ് സംഘത്തെ തിരിച്ചറിഞ്ഞതിനാല്‍ കാറില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് വീട്ടിലെത്തിയാണ് ഈയാളെ പിടികൂടിയത്. ഹോട്ടലിനു മുന്നില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതും ഒളികാമറയില്‍ റെക്കോഡ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+