മദനിയെ അറസ്റ്റു ചെയ്യാന്‍ കൂടുതല്‍ പൊലീസ്

അന്വേഷണ ഉദ്യോഗസ്ഥ തലവന്‍ അലോക് കുമാര്‍ ഡിസിപി ഓംകാരയ്യ തുടങ്ങിയവര്‍ കേരളത്തിലേക്കു തിരിച്ചിട്ടുണ്ട്. മദനയുടെ അറസ്റ്റ് സംബന്ധിച്ച് ഇവര്‍ കേരള പൊലീസുമായി ചര്‍ച്ച നടത്തും.
ചെറിയ സംഘത്തെ ഉപയോഗിച്ച് അറസ്റ്റിനു സാധ്യമല്ലെന്നു വ്യക്തമായതിനാലാണ് കൂടുതല്‍ പേര്‍ എത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ നിലപാട് അനുസരിച്ചാവും അറസ്റ്റിലേക്കു നീളുകയെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി വി.എസ് ആചാര്യ അറിയിച്ചു.
അറസ്റ്റ് നടപ്പാക്കാന്‍ ബാംഗൂര്‍ സെന്‍ട്രല്‍ െ്രെകംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ എന്‍.എച്ച്. സിദ്ധപ്പ, കോണ്‍സ്റ്റബിള്‍മാരായ ശ്രീനിവാസ ബാബു, മൂര്‍ത്തി നായിക് എന്നിവര്‍ നേരത്തേ കേരളത്തിലെത്തിയിരുന്നു. അവര്‍ ഇപ്പോള്‍ കൊല്ലത്തു ക്യാംപ് ചെയ്യുകതയാണ്.
അതേസമയം, മദനിയെ അന്‍വാര്‍ശേരിയില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അറസ്റ്റ് ഏതാനും ദിവസങ്ങള്‍ കൂടി നീളാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
മദനിയുടെ അറസ്റ്റ് വാര്‍ത്ത പരന്നതോടെ പിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ബുധനാഴ്ച രാവിലെ മഅദനിയുടെ അനുയായികള്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ കോലം കത്തിച്ചു.നൂറു കണക്കിന് പിഡിപി പ്രവര്‍ത്തകര്‍ അന്‍വാര്‍ശേരിയില്‍ ക്യാംപ് ചെയ്യുകയാണ്.
ഇതിനിടെ മദനിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രമേഹം അധികരിച്ചിരിക്കുകയാണെന്നും നെഞ്ചില്‍ കഫക്കെട്ട് ഉണ്ടെന്നും അതിനാല്‍ ആശുപത്രിയിലേക്കു മാറണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും മദനി അതിനു തയാറായില്ല.












Click it and Unblock the Notifications