ഓഹരി വിപണി താഴോട്ട്, സ്വര്‍ണ്ണവില മേലോട്ട്
മുംബൈ: ഓഹരി വിപണിയില്‍ കാര്യമായ മുന്നേറ്റമില്ലെന്ന് മാത്രമല്ല കഴിഞ്ഞ രണ്ട് ദിവസമായി താഴോട്ടാണ് താനും. അതിന്റെ പ്രതിഫലനം സ്വര്‍ണ വിപണിയിലും ഉല്പന്ന വിപണിയിലും കാണുന്നുണ്ട്.
മുംബൈ ഓഹരി വിപണി (സെന്‍സെക്സ്) ഓഗസ്റ്റ് 12 വ്യാഴാഴ്ച 18000 പോയന്റിന് താഴെ വന്നപ്പോള്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 15.15 രൂപ കൂടി 1807.33 രൂപയായി. 22 കാരറ്റ് സ്വര്‍ണത്തിന്രെ വില കേരളത്തില്‍ പവന് 120 രൂപ കൂടി 13,800 രൂപയായി.
വരും ദിവസങ്ങളില്‍ ഓഹരി വിപണി വീണ്ടും മേലോട്ട് കയറിയാല്‍ ഈ കയറിയ സ്വര്‍ണ വില താഴോട്ട് വരും. ഓഹരി വിപണിയില്‍ ഊഹ കച്ചവടം നടത്തുന്നവര്‍ പണമുണ്ടാക്കാനായി ലോഹ വിപണിയിലേയ്ക്ക് താല്കാലികമായി കുടിയേറുന്നതാണ് ഇതിന് കാരണം. ഓഹരി വില തുടര്‍ച്ചയായി താഴോട്ട് ചലിച്ചാല്‍ സ്വര്‍ണ വില മേലോട്ട് തന്നെയായിരിയ്ക്കും എന്നതിന് സംശയം വേണ്ട.
ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് ഓഹരി വില ചാഞ്ചാട്ടത്തിന് ശേഷം വീണ്ടും മേലോട്ട് പോകാനാണ് സാദ്ധ്യത. അതുകൊണ്ട് സ്വര്‍ണ വിലയില്‍ കാര്യമായ ഉയര്‍ച്ച പ്രതീക്ഷിയ്ക്കണ്ട.
ഓഗസ്റ്റ് 12 വ്യാഴാഴ്ച ഉച്ചയ്ക്ക് സെന്‍സെക്‌സ് 17,985.59 ( -84.60) ലും നിഫ്റ്റി 5391.85 (-28.75) ലുമാണ് വ്യാപാരം തുടരുന്നത്. വൈകീട്ടോടെ വീണ്ടും വിപണി താഴോട്ട് നീങ്ങിക്കൂടെന്നില്ല.
ഏഷ്യയിലെ പ്രധാന ഓഹരി വിപണികളായ ഹോങ്കോങ്, സിങ്കപ്പൂര്‍, ജപ്പാന്‍, കൊറിയ എന്നിവിടങ്ങളില്‍ വില നിലവാരം താഴോട്ടാണ്. എല്ലായിടത്തും ഒരു ശതമാനത്തോളമാണ് സൂചികകള്‍ താഴോട്ട് നീങ്ങിയിരിയ്ക്കുന്നത്.












Click it and Unblock the Notifications