കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടുകടകള്‍ക്ക് രജിസ്‌ട്രേഷന്‍ വരുന്നു

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: ചുളുവില്‍ ഒരു തട്ടുകട തുടങ്ങി കാശുണ്ടാക്കാമെന്ന് കരുതുന്നവര്‍ക്കും ഇനി നിയമത്തിന്റെ പുലിവാല്‍. തട്ടുകടകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്ന കേന്ദ്ര ഫുഡ് സെക്യൂരിറ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് ആക്ട് സെപ്റ്റംബര്‍ അവസാനത്തോടെ നടപ്പിലാക്കുകയാണ്.

ഭക്ഷണശാലകള്‍ ഫുഡ് സേഫ്റ്റി കമ്മിഷണറേറ്റിലാണു രജിസ്റ്റര്‍ ചെയ്യേണ്ടത്. രാജ്യത്തെ 80 ശതമാനം രോഗങ്ങളും ഭക്ഷ്യജന്യമായതിനാലാണ് നിയമം കര്‍ശനമാക്കുന്നത്. രാജ്യത്തെ മൊത്തം ഭക്ഷണശാലകള്‍ക്കും ഇതു ബാധകമാണ്.

സംസ്ഥാനങ്ങളില്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച ബോധവല്‍ക്കരണ പരിപാടികള്‍ ഫുഡ് സേഫ്റ്റി കമ്മിഷണറേറ്റിന്റെ നേതൃത്വത്തില്‍ നടത്തും. രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്കെതിരേ തുടക്കത്തില്‍ നടപടിയുണ്ടാവില്ല. ബോധവല്‍ക്കരണത്തിനു ശേഷവും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് പിഴ നല്‍കേണ്ടിവരും.

നിലവില്‍ ഹോട്ടലുകള്‍ക്കുളള പിഎഫ്എ ലൈസന്‍സിനും കാര്യമായ മാറ്റങ്ങളുണ്ട്. ഇനി മുതല്‍ ഇതു ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍ ലൈസന്‍സ് എന്നായിരിക്കും അറിയപ്പെടുക.

പി.എഫ്.എ. ലൈസന്‍സില്‍ പേരുവിവരങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. പരിഷ്‌കരിച്ച എഫ്.ബി.ഒ. ലൈസന്‍സില്‍ ഫോട്ടോയടക്കമുളള വിശദവിവരങ്ങളുണ്ട്. ഭക്ഷ്യജന്യരോഗങ്ങളുണ്ടാകുമ്പോള്‍ സ്ഥലത്തെ ഭക്ഷണശാലകളെ പറ്റി ഫുഡ് സെക്യൂരിറ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അഥോറിട്ടിക്ക് വിവരങ്ങള്‍ ഉടന്‍ ലഭ്യമാകാന്‍ ലൈസന്‍സിലെ വിവരങ്ങള്‍ ഉപകരിക്കും.

ആഹാര സാധനങ്ങള്‍ വിതരണം ചെയ്യുന്നതോ നിര്‍മ്മിച്ചു കൊടുക്കുന്നതോ ആയ എല്ലാ സ്ഥാപനങ്ങളും ഇനി ഫുഡ്‌സേഫ്റ്റി കമ്മിഷണറേറ്റിന്റെ മേല്‍നോട്ടത്തിലായിരിക്കും. തദ്ദേശസ്ഥാപനങ്ങളുടെ അധികാര പരിധിയില്‍നിന്ന് ലൈസന്‍സ് നല്‍കലും രജിസ്‌ട്രേഷനും ഒഴിവാക്കും. വന്‍ വിറ്റുവരവുളള കടകള്‍ക്കാണു ലൈസന്‍സ് വേണ്ടത്.

സാധാരണ കടകള്‍ക്ക് നിശ്ചിത തുകയുടെ അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ നടത്തിയാല്‍ മതി. 1954 ലെ മായംചേര്‍ക്കല്‍ നിരോധന നിയമത്തിനു പകരമാണ് 2006 ല്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അഥോറിട്ടി രൂപീകരിച്ചത്. ഇതു നടപ്പിലാക്കുന്നത് ഇപ്പോഴാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X