കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയപാത അറ്റകുറ്റപണി പൂര്‍ത്തിയാക്കണമെന്ന് കോടതി

Google Oneindia Malayalam News

കൊച്ചി: അരൂര്‍-തിരുവനന്തപുരം ദേശീയ പാത എത്രയും വേഗം അറ്റകുറ്റ പണി നടത്തി മികച്ചതാക്കണമെന്ന് ഹൈകോടതി നിര്‍ദേശം. ഓഗസ്റ്റ് 30 ന് മുമ്പ് റോഡ് നന്നാക്കല്‍ പൂര്‍ത്തിയാക്കാനുള്ള മാര്‍ഗ്ഗം കണ്ടെത്താനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഈ റോഡിലൂടെയുള്ള യാത്ര അസഹനീയമാണ്. കുണ്ടും കുഴിയുമായി കിടക്കുകയാണ് ഈ ദേശീയ പാത. എറണാകുളം ജില്ലാ സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് എസ്. സിരിജഗന്‍ ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സഹകരിച്ച് റോഡ് അറ്റകുറ്റ പണി നടത്തണമെന്നും ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

ദേശീയ പാതയുടെ ചുമതല കേന്ദ്ര സര്‍ക്കാരിനാണെങ്കിലും അരൂര്‍-കുമ്പളം മേഖലയുടെ ചുമതല കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിച്ചിരിയ്ക്കുകയാണ്. എന്നാല്‍ ഈ അറ്റകുറ്റപണിയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പണം മതിയാവുന്നില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പരാതി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X