മന്‍മോഹന്‍ ബഹുമാന്യനായ ലോകനേതാവ്

ദ ലീഡര്‍ ഓഫ് അദര്‍ ലീഡേഴ്‌സ് ലവ് എന്ന തലക്കെട്ടില്‍ വന്ന ലേഖനത്തില്‍ മന്‍മോഹന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മാറ്റിമറിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു എന്നു പറയുന്നു. ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഉയര്‍ന്നു വരുന്ന ഒരു ലോകശക്തിയായി മാറ്റുന്നതിന് 77 കാരനായ സിംഗ് വഹിച്ച പങ്ക് വളരെ വലുതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു രാഷ്ട്രീയ നേതാവ് എങ്ങനെ ആയിരിക്കണമെന്നുള്ളതിനു മാതൃകയാണ് മൃദുഭാഷിയായ സിംഗ് എന്ന് അന്താരാഷ്ട്ര ആണവ ഏജന്‍സിയുടെ മുന്‍ തലവന്‍ മൊഹമ്മദ് എല്‍ബറാദി അഭിപ്രായപ്പെട്ടതും ലേഖനത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.മന്‍മോഹന്റെ വ്യക്തിപരമായ ശൈലികള്‍ മറ്റ് ലോക നേതാക്കള്‍ക്ക് പ്രചോദനമാവുകയും ചെയ്തു.
സിംഗിനെ കൂടാതെ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി, ചൈനീസ് പ്രധാനമന്ത്രി വെന്‍ജിയാബൊ, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയൊ ലൂലാ ഡാസില്‍വ, സൌദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദെല്‍ അസിസി അല്‍സൌദ് തുടങ്ങിവരും ലോക നേതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.












Click it and Unblock the Notifications