തെളിവെടുപ്പ് മദനിയെ കുടകിലേക്ക് കൊണ്ടുപോയി

ബാംഗ്ലൂര്‍ സ്‌ഫോടനം നടക്കുന്നതിന് മുന്‍പ് മദനി ഉള്‍പ്പെടെയുള്ളവര്‍ കുടകില്‍ യോഗം ചേര്‍ന്നെന്ന സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പിനായി മദനിയെ കുടകിലെത്തിച്ചത്. കേസുമായി ബന്ധപ്പെട്ടു മദനി ഫോണില്‍ വിദേശത്തുള്ള ഒരാളുമായി ഉറുദുവില്‍ സംസാരിച്ചതായും പൊലീസ് പറയുന്നു.
എന്നാലിത് കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീറാണോ എന്നു സ്ഥിരീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കായിട്ടില്ല. നസീറിനെ തനിക്കറിയാമെന്നും എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായോ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായോ ബന്ധപ്പെട്ടു നസീര്‍ തന്നെ വിളിച്ചിട്ടില്ലെന്നാണു മദനി മൊഴി നല്‍കിയതായി കര്‍ണാടക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
മദനിയെ കുടകില്‍ കണ്ടിരുന്നതായി മൊഴി നല്‍കിയ റഫീഖ്, പ്രഭാകര്‍ എന്നീ സാക്ഷികളെ ബാംഗ്ലൂരില്‍ എത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തിയതായും സൂചനകളുണ്ട്.
മദനിയില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ കോടതി മുന്‍പാകെ അറിയിക്കുമെന്നും അതു മാധ്യമങ്ങളോടു വെളിപ്പെടുത്താനാകില്ലെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ജോയിന്റ് കമ്മിഷണര്‍ അലോക് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications