ഓണത്തിന് റെക്കാര്‍ഡ് മദ്യവില്‍പന

തിരുവോണത്തിന് അടിച്ചുഫിറ്റാവാന്‍ വേണ്ടി ഉത്രാട ദിനത്തില്‍ മദ്യപന്‍മാര്‍ മേടിച്ചത് 30 കോടിയോളം രൂപയുടെ മദ്യമാണ്.
പതിവു പോലെ ഏറ്റവുമധികം മദ്യം വിറ്റുപോകുന്ന സ്ഥലമെന്ന റെക്കാര്‍ഡ് മറ്റാര്‍ക്കും വിട്ടുകൊടുക്കാന്‍ തൃശൂരിലെ ചാല'ക്കുടി'യന്‍മാര്‍ തയാറായിട്ടില്ല. ഉത്രാടപ്പാച്ചിലിനിടെ 29.44 ലക്ഷത്തിന്റെ വില്‍പനയാണ് ഇവിടെ നടന്നത്.
രണ്ടാമത് നില്‍ക്കുന്ന തിരുവനന്തപുരത്തെ ബാലരാമപുരത്തെക്കാള്‍ ഏറെ മുന്നിലാണ് ചാലക്കുടിക്കാര്‍. ബാലരാമപുരത്തുകാര്‍ 22 ലക്ഷം രൂപയുടെ മദ്യമാണ് മേടിച്ചത്. മൂന്നാം സ്ഥാനത്തുള്ള കരുനാഗപ്പള്ളിക്കാര്‍ 21 ലക്ഷം രൂപയുടെ മദ്യവും വാങ്ങി.
അതേ സമയം ഉത്രാട ദിനത്തില്‍ ബിവറേജ് കോര്‍പ്പറേഷന്‍ മദ്യശാലകളില്‍ തിരക്കു കുറവായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്്. സദ്യയ്ക്ക് വേണ്ടി അരിയും പരിപ്പുമൊക്കെ നേരത്തെ മേടിച്ചുവെയ്ക്കുന്നത് പോലെ ഓണാഘോഷം അടിപൊളിയാക്കാന്‍ ലേശം നേരത്തെ മദ്യം വാങ്ങി സ്‌റ്റോക്ക് ചെയ്തതു കൊണ്ടാണ് ഞായറാഴ്ച തിരക്ക് കുറഞ്ഞതെന്നാണ് അറിയുന്നത്.
ബാറുകളും സെക്കന്‍ഡ്സുകളും കൂടി ചേരുന്പോള്‍ മലയാളിയുടെ ഓണക്കുടി ചുരുങ്ങിയത് 225 കോടി കടക്കുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications