Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രത്യക്ഷ നികുതി ബില്‍ മന്ത്രിസഭ അംഗീകരിച്ചു

ദില്ലി: മാസ ശംബളക്കാര്‍ക്കും കോര്‍പറേറ്റ് കമ്പനികള്‍ക്കും കൂടുതല്‍ ആശ്വാസം നല്‍കിക്കൊണ്ട് നികുതിയിളവു പരിധി ഉയര്‍ത്തുന്ന പുതിയ പ്രത്യക്ഷ നികുതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.

ശമ്പള വരുമാനക്കാരുടെ ആദായ നികുതിയിളവു സ്ലാബുകളുടെ പരിധി കൂട്ടിയതും കോര്‍പറേറ്റ് നികുതി നിരക്ക് 30 ശതമാനമാക്കിയതുമാണ് ബില്ലിലെ ശ്രദ്ധേയമായ വ്യവസ്ഥകള്‍. ബില്‍ നിമയമാകുന്നതോടെ നിലവിലുള്ള ആദായനികുതി നിയമം കാലഹരണപ്പെടും.

ബില്‍ അനുസരിച്ച് വ്യക്തികള്‍ക്ക് ആദായനികുതി ഇളവിനുള്ള പരിധി 1.6 ലക്ഷം രൂപയില്‍ നിന്നു രണ്ടു ലക്ഷമായി ഉയര്‍ത്തി. പുതുക്കിയ ആദായനികുതി നിരക്കുകള്‍ രണ്ടുലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം രൂപ വരെ 10%, അഞ്ചുലക്ഷം മുതല്‍ പത്തുലക്ഷം വരെ 20%, പത്തു ലക്ഷം രൂപയ്ക്കു മേല്‍ 30% എന്നിങ്ങനെ ആയിരിക്കും.

മുതിര്‍ന്ന പൗരന്മാര്‍ക്കു (സീനിയര്‍ സിറ്റിസണ്‍) രണ്ടരലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായനികുതി നല്‍കേണ്ടതില്ല. കമ്പനിനികുതി 33 ശതമാനത്തില്‍ നിന്നു 30 ശതമാനമായി കുറച്ചു. മേലില്‍ ഇവര്‍ക്കു സെസ്സോ സര്‍ച്ചാര്‍ജോ ഈടാക്കുന്നതല്ല. ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ്, ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ് എന്നിവയില്‍ മാറ്റമില്ല. വെല്‍ത്ത് ടാക്‌സ് ഒരുകോടി രൂപയ്ക്കു മേല്‍ ഒരു ശതമാനമായിരിക്കും.

പാര്‍ലമെന്റ് സെലക്ട് കമ്മിറ്റിക്കു റഫര്‍ ചെയ്ത ബില്ല് തിങ്കളാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ ബില്ല് പാസാക്കുന്നതോടെ പുതിയ പ്രത്യക്ഷനികുതി നിരക്കുകള്‍ 2011 ഏപ്രില്‍ മുതല്‍ പ്രാബല്യത്തിലാകും.

പ്രത്യക്ഷ നികുതി സംവിധാനവും രീതികളും ലഘൂകരിക്കാനും നികുതി നിരക്കുകള്‍ കുറയ്ക്കാനും വഴിതെളിക്കുന്ന പുതിയ ബില്ല്, കൂടുതല്‍ പേരെ നികുതി പരിധിയിലേക്കു കൊണ്ടുവരുകയും ചെയ്യും.

ധനമന്ത്രാലയം നേരത്തെ കൊണ്ടുവന്ന കരടുബില്ലിനെതിരേ കോര്‍പറേറ്റ് കമ്പനികള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് പുതിയ ബില്ലിനു രൂപം നല്‍കിയത്. പ്രോവിഡന്റ് ഫണ്ട് നിക്ഷേപം പിന്‍വലിക്കുന്നതിനു നിര്‍ദേശിച്ച നികുതി ഇപ്പോള്‍ പിന്‍വലിച്ചിട്ടുണ്ട്.

കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ആസ്തികളിന്മേല്‍ നിര്‍ദേശിച്ച ചുരുങ്ങിയ ബദല്‍ നികുതിയും (മിനിമം ഓള്‍ട്ടര്‍നേറ്റ് ടാക്‌സ്) പുതിയ ബില്ലില്‍ ഉപേക്ഷിച്ചിട്ടുണ്ട്. എല്ലാത്തരം പ്രോവിഡന്റ് ഫണ്ടുകളിന്മേലും ഇഇഇ (എക്്സെംപ്റ്റ്- എക്‌സെംപ്റ്റ്- എക്‌സെംപ്റ്റ്) സംവിധാനമാകും ഇനിയുണ്ടാവുകയെന്ന് ധനമന്ത്രാലയം വിശദീകരിച്ചു.

പെന്‍ഷനുകള്‍ക്കും ഇതേ രീതിയാകും നടപ്പാക്കുക. ഇഇഇ അനുസരിച്ച് പിഎഫ്, പെന്‍ഷന്‍ തുടങ്ങിയവയുടെ മൂന്നു ഘട്ടങ്ങളിലും ( നിക്ഷേപം, സ്വരുക്കൂട്ടല്‍, പിന്‍വലിക്കല്‍) നികുതിയിളവിന്റെ ആനുകൂല്യം ലഭിക്കും.

ഭവനവായ്പകളിന്മേലുള്ള നികുതിയിളവുകള്‍ തുടരുമെന്ന് പുതിയ ബില്ലിലും പറയുന്നു. ഭവനവായ്പകളുടെ പലിശയിനത്തില്‍ പ്രതിമാസം ഒന്നരലക്ഷം വരെയുള്ള ചെലവുകള്‍ നികുതിയിളവിനു പ്രയോജനപ്പെടുത്താം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+