പ്രാര്‍ത്ഥന: ക്രിസ്ത്യാനികള്‍ക്ക് ഊരുവിലക്ക്
ബാംഗ്ലൂര്‍: പകര്‍ച്ചവ്യാധിയായ കോളറയില്‍ നിന്നു രക്ഷനേടാന്‍ ഗ്രാമദേവതയോടു പ്രാര്‍ഥിക്കണമെന്ന നിര്‍ദേശം പാലിക്കാന്‍ വിസമ്മതിച്ചവ ക്രിസ്ത്യാനികള്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തി.
ഉത്തരകര്‍ണാടകയിലെ ഹലിമാല്‍ താലൂക്കിലെ മംഗല്‍വാദ് ഗ്രാമത്തിലാണ് ഇത്തരമൊരു ഊരുവിലക്കുണ്ടായിരിക്കുന്നത്.
ഗ്രാമത്തില്‍ കോളറ പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് വ്രതമെടുത്തു ഗ്രാമദേവതയോടു പ്രാര്‍ഥിക്കാന്‍ ഹിന്ദു മതനേതാക്കള്‍ ഗ്രാമത്തിലെ എല്ലാവരോടും ആവശ്യപ്പെട്ടിരുന്നു. ശ്രാവണമാസത്തിലെ രണ്ടു ചൊവ്വാഴ്ചകളിലും മൂന്നു വെള്ളിയാഴ്ചകളിലും ജോലി ചെയ്യാതെ ഗ്രാമവാസികള്‍ ഒന്നടങ്കം ദേവതയോടു പ്രാര്‍ഥിക്കണമെന്നായിരുന്നു നിര്‍ദേശം.
ഇങ്ങനെ ജോലി ചെയ്യാതെ പ്രാര്ഥിക്കുന്നതിനു പകരം കോളറ പിടിപെടാനുണ്ടായ കാരണം കണെ്ടത്തണമെന്ന് ഇതിനോട് അനുകൂലിക്കാതിരുന്ന കത്തോലിക്കാ വിഭാഗക്കാര്‍ നിര്‍ദേശിച്ചു. മലമൂത്ര വിസര്‍ജനത്തിനു കക്കൂസുകളില്ലാത്തതും, ശുദ്ധമായ കുടിവെള്ളമില്ലാത്തതുമാണ് പകര്‍ച്ചവ്യാധിക്കു കാരണമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഗ്രാമത്തിലുള്ള 119 കിണറുകളില്‍ 40 കിണറുകളില്‍ മാത്രമാണ് ശുദ്ധജലമുള്ളത്. ആദ്യം ഈ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണണമെന്നും അതില്ലാതെ ഗ്രാമദേവതയോട് പ്രാര്‍ഥിക്കുന്നതുകൊണ്ട് കോളറ മാറില്ലെന്നും അവര്‍ പറഞ്ഞു.
ഇതില്‍ കുപിതരായ ഹിന്ദുക്കള്‍ നിശ്ചിത പ്രാര്‍ഥനാ ദിവസങ്ങളില്‍ പതിവുപോലെ ജോലികളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് തഹസില്‍ദാര്‍ അസീസ് ദേശായി, പോലീസ് ഇന്‍സ്പെക്ടര്‍ ഷേത്ത് എന്നിവര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥലം എംഎല്‍എ സുനില്‍ ഹെഗ്ഡെ പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications