കാര്‍ല ബ്രൂണി വ്യഭിചാരിണിയെന്ന് പത്രം

രണ്ടു കുട്ടികളുടെ അമ്മയായ സാക്കിനെ മൊഹമ്മദി അഷ്തിയാനി എന്ന 43കാരിയെയാണ് ഇറാനില്‍ ഭര്‍ത്താവിനെ വഞ്ചിക്കുകയും വധിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തു എന്ന കുറ്റം ആരോപിച്ച് കല്ലെറിഞ്ഞുകൊല്ലാന്‍ വിധിച്ചിരിക്കുന്നത്.
വിധിയെ വിമര്‍ശിച്ച ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ ഭാര്യ കാര്‍ല രംഗത്തെത്തയിരുന്നു. അഷ്തിയാനിയെ മോചിപ്പിക്കാന്‍ വേണ്ടി ഫ്രാന്‍സില്‍ ഒട്ടേറെ റാലികള്‍ സംഘടിപ്പിച്ച ബ്രൂണിയെ 'കയ്ഹാന്‍' എന്ന പത്രത്തിന്റെ മുഖപ്രസംഗത്തിലാണ് വ്യഭിചാരണിയെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
അഷ്തിയാനിയ്ക്കു പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ ഫ്രഞ്ച് നടി ഇസബെല്ല അഡ്ജാനിയെയും പത്രം ഇങ്ങനെ തന്നെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
ബ്രൂണി തന്റെ അസന്മാര്‍ഗിക പ്രവൃത്തികളെ സ്വയം ന്യായീകരിക്കാന്‍ ശ്രമിക്കുകയാണെന്നു പറഞ്ഞുകൊണ്ട് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടെലിവിഷന്‍ ചാനലും കയ്ഹാന്‍ പത്രത്തിനു പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, ബ്രൂണിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ ഇതേവ എല്ലസി പാലസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications