എംഎന്‍സി മാനേജര്‍ മാനഭംഗപ്പെടുത്തിയെന്ന് യുവതി
ബാംഗ്ലൂര്‍: മനേജര്‍ ബലാത്സംഗം ചെയ്തുവെന്നും നഗ്‌ന ചിത്രങ്ങള്‍ നെറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുവെന്നുമാരോപിച്ച് എംഎന്‍സി ജീവനക്കാരി പരാതി നല്‍കി.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി മാനേജര്‍ പീഡിപ്പിക്കുകയാണെന്നും കുടുംബാംഗങ്ങളുടെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ ഇപ്പോള്‍ പൊലീസിനെ സമീപിച്ചതെന്നും യുവതി വെളിപ്പെടുത്തുന്നു.
2008 ഒക്ടോബറിലാണ് യുവതി ബാംഗ്ലൂരിലെ സാന്‍ഡല്‍വുഡ് കണ്‍സള്‍ട്ടേഷന്‍ െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്നത്. മേലധികാരിയായിരുന്ന അജയ് ജലന്‍ എന്നയാള്‍ തുടക്കം മുതല്‍ തന്നെ ശല്യം ചെയ്തിരുന്നുവത്രേ.
വിവാഹിതയായ തന്റെ ലൈംഗിക ജീവിതത്തെ കുറിച്ച് അനാവശ്യ കമന്റുകള്‍ പാസാക്കിയപ്പോള്‍ എതിര്‍ത്തത് അജയ്ക്ക് ഇഷ്ടമായില്ലെന്നും പരാതിപ്പെട്ടാല്‍ പിരിച്ചുവിടുമെന്ന് മേലധികാരി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
മിക്ക ദിവസങ്ങളിലും ഓഫീസ് സമയം കഴിഞ്ഞും ഓരോ കാരണം പറഞ്ഞ് വൈകിയും ഓഫീസില്‍ ഇരുത്തിക്കുകയും ചെയ്യുമായിരുന്നു.
2008 ഒക്ടോബര്‍ 24 ന് ഓഫീസ് സമയം കഴിഞ്ഞും എന്നോട് ജോലിചെയ്യണമെന്ന് ആവശ്യപ്പെട്ടു. മാനേജിംഗ് പാര്‍ടണറുടെ ചേംബറില്‍ വാട്ടര്‍ ലീക്ക് ഉണ്ടെന്ന് പറഞ്ഞ് തന്നെയും വിളിച്ച് ചേംബറിലേക്ക് കയറിയ ഉടന്‍ അജയ് ബലാത്സംഗം ചെയ്യുകയായിരുന്നു.
ചേംബര്‍ സൌണ്ട് പ്രൂഫ് ആയതിനാല്‍ എന്റെ നിലവിളിയും ആരും കേട്ടില്ല. പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ഭര്‍ത്താവിനെ വധിക്കുമെന്നും നഗ്നചിത്രങ്ങള്‍ നെറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും ഭീഷണിപ്പെടുത്തി.
ഉന്നതങ്ങളില്‍ പിടിയുള്ള തന്നെ ഒന്നും ചെയ്യാന്‍കഴിയില്ല എന്നും അജയ് പറഞ്ഞതായി യുവതിയുടെ പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications