പുഴയില്‍ ചാടിയ യുവാവ് കാമുകിയ്‌ക്കൊപ്പം പിടിയില്‍
ആലപ്പുഴ: ആത്മഹത്യാകുറിപ്പെഴുതി മരിച്ചുവെന്ന് വരുത്തിത്തീര്‍ത്ത് മുങ്ങിയ യുവാവ് ആലപ്പുഴയില്‍ കാമുകിയ്‌ക്കൊപ്പം പിടിയിലായി. നീലേശ്വരം സ്വദേശി ഷൈജു(25)ആണ് പിടിയിലായത്. മുംബൈയിലേക്ക് കടക്കാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഷൈജു പിടിയിലായത്.
യുവാവ് കാസര്‍ഗോഡ് പുഴയില്‍ ചാടിമരിച്ചെന്നയന്നായിരുന്നു എല്ലാവരും കരുതിയത്. ഭാര്യയെ ഉപേക്ഷിച്ച് കാമുകിയോടൊപ്പം ജീവിക്കാനുള്ള കുതന്ത്രമായിരുന്നു ഇതെന്ന് പിന്നീട് മനസ്സിലായി. ആറുമാസം മുമ്പായിരുന്നു ഇയാളുടെ വിവാഹം.
താന്‍ ജീവനൊടുക്കുകയാണെന്നും മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും കത്തെഴുതി വയ്ക്കുകയും സുഹൃത്തുക്കള്‍ക്ക് എസ്എംഎസ് അയയ്ക്കുകയും ചെയ്തിട്ട് നീലേശ്വരത്തുനിന്നു മുങ്ങുകയായിരുന്നു ഇയാള്‍. നാട്ടുകാരും വീ്ട്ടുകാരും ഏറെ തിരഞ്ഞെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഒടുവില്‍ കാര്യങ്കോടു പാലത്തിനു സമീപം ഇയാളുടെ ഓട്ടോ കണെ്ടത്തി. വണ്ടിയില്‍ നിന്നു ചെരുപ്പും മൊബൈല്‍ ഫോണും കണെ്ടടുത്തതോടെ യുവാവ് പുഴയില്‍ ചാടിയെന്ന് തന്നെ നാട്ടുകാരും ബന്ധുക്കളും വിശ്വസിച്ചു.
നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മണിക്കൂറുകളോളം പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണെ്ടത്താനാകാതെ നിരാശപ്പെട്ടിരിക്കുകയാണ്. ഇതിനിടെയാണ് ഇയാള്‍ ആലപ്പുഴയില്‍ പിടിയിലായത്.
മൊബൈലില്‍ പരിചയപ്പെട്ട ആലപ്പുഴക്കാരി യുവതിയുടെ അടുത്തേക്കായിരുന്നു ഷൈജു പോയത്.
ഇയാളുടെ പക്കലുണ്ടായിരുന്ന പുതിയ മൊബൈല്‍ നമ്പറിലേക്ക് ഒരു സുഹൃത്ത് വിളിച്ചപ്പോള്‍ അറിയാതെ ഫോണെടുത്തതാണ് ഷൈജുവിന്റെ നാടകം പൊളിയാന്‍ കാരണം.
തുടര്‍ന്ന് കാസര്‍ഗോഡ് പോലീസ് ഇയാളെത്തേടി ആലപ്പുഴയിലെത്തുകയായിരുന്നു. താനുമായി ഇയാള്‍ നേരത്തേ മോതിരംമാറ്റം നടത്തിയിട്ടുണ്ടെന്ന് കൂടെയുണ്ടായിരുന്ന യുവതി പൊലീസിനോട് പറഞ്ഞു.












Click it and Unblock the Notifications