ഗോവധനിരോധനം: ഗവര്‍ണറും സര്‍ക്കാറും ഏറ്റുമുട്ടുന്നു

യെദ്യൂരപ്പ സര്‍ക്കാറുമായി നിരന്തരം കലഹിച്ചുകഴിയുന്ന ഗവര്‍ണറുടെ പ്രസ്താവന പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിടുകയാണ്. ജൂലൈയില്‍ കര്‍ണാടക അസംബ്ലിയുടെ ഇരുസഭകളും പാസാക്കിയ ഗോവധ നിരോധനബില്ലില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഗവര്‍ണര്‍ അത് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കയാണ്.
ഗോവധനിരോധനനിയമം നിലവിലുള്ളപ്പോള്‍ത്തന്നെ പുതിയൊരു ബില്‍ കൊണ്ടുവന്നത് ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ബില്ലില്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസും ജനതാദള്‍ ഗൗഡാവിഭാഗവും ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.
ന്യൂനപക്ഷ നേതാക്കളും ഇതേ ആവശ്യവുമായി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം അത് രാഷ്ട്രപതിക്ക് അയച്ചുകൊടുത്തത്. രാഷ്ട്രപതിയും ഇതുവരെ ഒപ്പിട്ടിട്ടില്ല.ഒപ്പിടാന്‍ വിസമ്മതിച്ച ഗവര്‍ണര്‍ക്കെതിരെ നേതാക്കള്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ പ്രതികരണം.
''ഞാന്‍ സര്‍ക്കാറിന്റെ തലവനാണ്. തോന്നിയതുപോലെ പ്രവര്‍ത്തിക്കാന്‍ എനിക്കാവില്ല. ഞാന്‍ കുറുക്കുവഴി തേടണമെന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്. അത് നടപ്പില്ല''ഗവര്‍ണര്‍ പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വിമര്‍ശിക്കുന്ന മന്ത്രിമാര്‍ അച്ചടക്കനടപടികള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി.












Click it and Unblock the Notifications