Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധിയ്ക്ക് ദിവസം 5000 കത്ത്

Rahul Gandhi
ശാന്തിനികേതന്‍: തനിക്ക് പ്രതിദിനം വിവിധ ആവശ്യങ്ങളുമായി രാജ്യമെങ്ങുമുള്ള ജനങ്ങളില്‍നിന്ന് അയ്യായിരത്തോളം കത്തുകള്‍ കിട്ടുന്നുണെ്ടന്ന് എഐസിസി ജനറല്‍സെക്രട്ടറി രാഹുല്‍ഗാന്ധി.

തനിക്കു ലഭിക്കുന്ന എല്ലാ കത്തുകളും വായിക്കാനാകുന്നില്ലെന്നും രാഹുല്‍ വെളിപ്പെടുത്തി. മൂന്നുദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ശാന്തിനികേതനിലെ വിശ്വഭാരതി ,സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു.

ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാനും അവയ്ക്ക് കഴിയാവുന്ന പരിഹാരം കാണാനും തനിക്ക് ഏറെ താല്പര്യമുണെ്ടന്ന് രാഹുല്‍ പറഞ്ഞു.

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിനു മുമ്പ് യൂത്ത് കോണ്‍ഗ്രസിനെ കൂടുതല്‍ ഊര്‍ജസ്വലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുര്‍ഷിദാബാദില്‍ യൂത്ത്‌കോണ്‍ഗ്രസ് സംഘടിപ്പിച്ച സമ്മേളത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വികസനോന്മുഖ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ പ്രവര്‍ത്തകരോട് രാഹുല്‍ ആഹ്വാനം ചെയ്തു. ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പു സ്ഥാനാര്‍ഥികളുടെ ചര്‍ച്ചസമ്മേളനത്തിലും വിശ്വഭാരതി യൂണിവേഴ്‌സിറ്റിയില്‍ ഗാന്ധി കുടുംബത്തെക്കുറിച്ച് സംഘടിപ്പിച്ച ഫോട്ടോ എക്‌സിബിഷനിലും രാഹുല്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+