കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ വിധി ആദ്യ പാപത്തിന്റെ ഫലം: എംഎ ബേബി

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധി ആദ്യ പാപത്തിന്റെ ഫലമെന്ന് വിദ്യാഭ്യാസ മന്ത്രി എംഎ ബേബി. മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള അരാജകത്വം നിയന്ത്രിക്കാന്‍ കേന്ദ്ര നിയമം അനിവാര്യമാണന്നും മന്ത്രി പറഞ്ഞു.

പല സ്വാശ്രയ സ്ഥാപനങ്ങളിലും നിയമലംഘനം നടക്കുന്നുണ്ട്. വ്യവസ്ഥകള്‍ കൂടാതെ സ്വാശ്രയ സ്ഥാപനങ്ങള്‍ അനുവദിച്ചത് തെറ്റാണ്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ യോഗ്യതാ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്കില്ലാത്തവരെ പുറത്താക്കണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2007ലെ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുപ്പിച്ചത്.

സംസ്ഥാനത്തൊട്ടാകെയുള്ള 88 ഓളം കുട്ടികളെ വിധി ബാധിക്കും. ക്രിസ്ത്യന്‍ മാനേജ്‌മെന്റിനുള്ള കീഴിലുള്ള മെഡിക്കല്‍ കോളെജുകളിലെ വിദ്യാര്‍ത്ഥികളാണ് ഇതില്‍ ഭൂരിഭാഗവും. അതിനാല്‍ അവര്‍ക്കേറ്റ തിരിച്ചടിയായാണ് വിധി വ്യാഖ്യാനിയ്ക്കപ്പെടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X