അഞ്ചാം ദിവസവും പത്രം വായിക്കാതെ കശ്മീരികള്‍
ശ്രീനഗര്‍: പത്രം വായിക്കാതെ അഞ്ചാം ദിവസം പിന്നിടുകയാണ് കശ്മീര്‍ നിവാസികള്‍. സംഘര്‍ഷത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ അനിശ്ചിത കാല കര്‍ഫ്യൂവിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ പത്രപ്രസിദ്ധീകരണ മേഖല സ്തംഭിച്ചത്.
സംസ്ഥാനത്ത് നിന്ന് പ്രസിദ്ധീകരിയ്ക്കുന്ന അമ്പതിലേറെ ഇംഗ്ലീഷ്, ഉറുദു പത്രങ്ങളിലൊന്നു പോലും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങിയിട്ടില്ല. പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടത്താറുള്ള ചാനല്‍, റേഡിയോ പരിപാടികളും ഇതോടെ മുടങ്ങി.
അയവില്ലാത്ത കര്‍ഫ്യൂ മൂലം മിക്ക പത്ര ഓഫിസുകളും അടഞ്ഞു കിടക്കുകയാണ്. റിപ്പോര്‍ട്ടര്‍മാര്‍ക്കും മറ്റു ജോലിക്കാര്‍ക്കും ഓഫീസിലെത്താന്‍ പോലും കഴിയുന്നില്ല. അതേസമയം, ഗ്രേറ്റര്‍ കശ്മിര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ പത്രങ്ങള്‍ ഇന്റര്‍നെറ്റ് എഡിഷനിലൂടെ വാര്‍ത്തകള്‍ നല്‍കുന്നുണ്ട്.
ലോക്കല്‍ കേബിള്‍ ചാനലുകളുടെ വാര്‍ത്താ പരിപാടികള്‍ക്കും അധികൃതര്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. പല വിദേശ ചാനലുകളും നിരോധിച്ചതിന് പുറമെയാണിത്. ഇറാനിയന്‍ ചാനലില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 17 പേര്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications