സര്‍വ്വകക്ഷി സംഘം കശ്മീരില്‍

കശ്മീരിലെ പ്രശ്നരഹിത ജില്ലകളില്‍ സൈന്യത്തിന്റെ പ്രത്യേക അധികാരം എടുത്തുകളയണമെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ സര്‍വകക്ഷി സംഘത്തോട് ആവശ്യപ്പെട്ടു. കൂടുതല്‍ സ്വയംഭരണ അവകാശം നല്‍കണമെന്നും നാഷനല്‍ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്.
കശ്മീരിലെ മുഖ്യപ്രതിപക്ഷമായ പിഡിപിയുമായും സംഘം കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ നേതാവ് മെഹ്ബുബ മുഫ്തി കൂടിക്കാഴ്ചയില്‍ പങ്കെടുത്തില്ല. പകരം 15 അംഗ സംഘമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കശ്മീരിലെ പ്രക്ഷോഭങ്ങളില്‍ പരുക്കേറ്റവരെ സര്‍വകക്ഷി സംഘം സന്ദര്‍ശിക്കണമെന്ന് പിഡിപി ആവശ്യപ്പെട്ടു.
അതേസമയം, ഹുറിയത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖും ജെകെഎല്‍എഫ്
നേതാവ് യാസിന്‍ മാലികും സര്‍വകക്ഷി സംഘത്തെ കാണില്ല. പകരം സംയുക്ത നിവേദനം സമര്‍പ്പിക്കാനാണു തീരുമാനം.
20 കൊല്ലത്തെ ഇടവേളയ്ക്കു ശേഷമാണ് സര്‍വകക്ഷി സംഘം സംസ്ഥാനത്തെത്തുന്നത്. 1990ല്‍ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ നേതൃത്വത്തിലുള്ള സംഘം ക്രമസമാധാനം പരിശോധിക്കുന്നതിന് താഴ്‌വരയിലേക്ക് പോയിരുന്നു.
അതേസമയം, കശ്മീരിനു കൂടുതല്‍ സ്വയംഭരണം നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് ആഭ്യന്തര മന്ത്രി പി. ചിദംബരം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികളും മറ്റു ജനവിഭാഗങ്ങളും സ്വയംഭരണം ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്‍കാലങ്ങളില്‍ നല്‍കിയ ഉറപ്പുകളും കരാറുകളുമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. അരനൂറ്റാണ്ടു മുമ്പ് ജമ്മുകശ്മീരിന് നല്‍കിയ ഉറപ്പുകളും കണക്കിലെടുക്കേണ്ടതുണ്ട് ചിദംബരം ഒരഭിമുഖത്തില്‍ വ്യക്തമാക്കി.
സര്‍വകക്ഷി സംഘത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ശ്രീനഗറില്‍ ഒരുക്കിയിട്ടുള്ളത്. ഇവര്‍ മടങ്ങിയെത്തിയ ശേഷം മന്ത്രിസഭ യോഗം ചേര്‍ന്ന് കശ്മീര്‍ കാര്യത്തില്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications