പാചക വാതക വില കൂട്ടാന്‍ ആലോചന
ദില്ലി: നഗരങ്ങളിലും വരുമാന നികുതി നല്‍കുന്നവര്‍ക്കും ഉയര്‍ന്ന വിലയ്ക്ക് മാത്രം പാചക വാതകം നല്‍കാന്‍ സര്‍ക്കാര്‍ ആലോചിയ്ക്കുന്നു.
പാചക വാതകത്തിന്റെ സബ്സിഡി നീക്കുന്നതിന്റെ ആദ്യ പടിയായാണ് ഈ രീതി നടപ്പാക്കാന്‍ ആലോചിയ്ക്കുന്നത്. ഇങ്ങനെ നേടുന്ന അധിക വരുമാനം ഗ്രാമങ്ങളിലുള്ളവര്‍ക്ക് പാചക വാതകം കുറഞ്ഞ വിലയ്ക്ക് നല്‍കാനായി ഉപയോഗിയ്ക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
83 ശതമാനം പാചക വാതക കണക്ഷനുകളും നഗരങ്ങളിലാണ്. ഇത് ഏകദേശം 11 കോടിയോളം വരും. വിപണി വിലയേക്കാളും 43 ശതമാനം കുറവാണ് സര്‍ക്കാര്‍ ഏജന്‍സികളുടെ പാചക വാതക സിലിണ്ടറിന്റെ വില. 14.2 കിലൊ സിലിണ്ടറിന് 345.35 രൂപയ്ക്കാണ് സര്‍ക്കാര്‍ കമ്പനികള്‍ പാചക വാതകം വില്‍ക്കുന്നത്.
വിവിധ സബ്സിഡികള്‍ക്കായി 1.31 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ചെലവിട്ടത്. 2010-2011 ല്‍ ഇത് 1.16 കോടി രൂപയാക്കി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ധനകമ്മി കുറയ്ക്കാനാണ് ഈ നീക്കം.
2015ന് മുമ്പായി ഗ്രാമീണ മേഘലയില്‍ 5.5 കോടി പാചക വാതക കണക്ഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിയ്ക്കുന്നത്.












Click it and Unblock the Notifications