Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകത്തിന് ആശ്വാസം; എണ്ണക്കിണര്‍ അടച്ചു

BP oil spill over at last
വാഷിംഗ്ടണ്‍: വന്‍ പരിസ്ഥിതി മലിനീകരണത്തിനിടയാക്കിയ മെക്‌സിക്കോ കടലിടുക്കിലെ എണ്ണക്കിണര്‍ ചോര്‍ച്ച അടച്ചു. അഞ്ച് മാസത്തെ കഠിനമായ പ്രയത്‌നത്തിനൊടുവിലാണ് ബ്രിട്ടീഷ് പെട്രോളിയം (ബിപി) ഉടമസ്ഥതിയലുള്ള ചോര്‍ച്ച അടച്ചത്.

കഴിഞ്ഞ ഏപ്രില്‍ 20ന് തെക്ക് മെക്‌സിക്കോ ഉള്‍ക്കടലില്‍ ബിപി കുഴിച്ച എണ്ണക്കിണറില്‍ നിന്ന് ഉയര്‍ന്ന ഒരു വമ്പന്‍ മീഥേന്‍ വാതകക്കുമിള പൊട്ടിത്തെറിച്ചതോടെയാണ് ലോകത്തെ നടുക്കിയ എണ്ണ ചോര്‍ച്ചയ്ക്ക് തുടക്കമായത്. അപകടത്തില്‍ ഡീപ് വാട്ടര്‍ ഹൊറൈസണ്‍ എന്ന ഓയില്‍ റിഗ്ഗിലെ 11 തൊഴിലാളികള്‍ മരിച്ചിരുന്നു.

റിഗ്ഗിലെ കിണറില്‍ സിമന്റുപയോഗിച്ചാണ് ചോര്‍ച്ച തടഞ്ഞിരിക്കുന്നത്. ഇതു വിജയകരമായി പൂര്‍ത്തിയാക്കിയതായി ആഭ്യന്തര സമുദ്രോര്‍ജ്ജ മാനേജ്‌മെന്റ് വകുപ്പു സ്ഥിരീകരിച്ചു. മക്കോണ്ടോ 252 കിണര്‍ ഇനി മെക്‌സിക്കന്‍ കടലിനു ഭീഷണിയാകില്ലെന്നും ഇവര്‍ അറിയിച്ചു. ദുരന്തം മൂലം 40 ലക്ഷം ബാരല്‍ എണ്ണ മെക്‌സിക്കന്‍ കടലില്‍ പരന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+