വിവാഹത്തിന് അനുമതി തേടി മേജര്‍ കോടതിയില്‍
മുംബൈ: അമേരിക്കക്കാരിയെ വിവാഹം ചെയ്യാന്‍ അനുവാദം തേടി കരസേനാ ഓഫീസര്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചു. ഒന്നുകില്‍ വിവാഹത്തിന് അനുമതി നല്‍കുക അല്ലെങ്കില്‍ ജോലിയില്‍ നിന്നും സ്വയം വിരമിക്കാന്‍ അനുവദിക്കുക ഇതാണ് മേജര്‍ യോഗേഷ് ചന്ദ്ര മാധവ് സയങ്കാറുടെ ആവശ്യം.
അമേരിക്കന്‍ പൗരയായ ശ്രുതി കുല്‍ക്കര്‍ണിയെ വിവാഹം ചെയ്യാനാണ് യോഗേഷ് അനുമതി തേടിയിരിക്കുന്നത്. സര്‍വീസിലുള്ള സൈനികര്‍ വിദേശിയെ വിവാഹം കഴിക്കണമെങ്കില്‍ അധികൃതരുടെ അനുമതി വേണമെന്നാണ് കരസേനാ ചട്ടം.
അതുകൊണ്ടുതന്നെ ഇതിനായി അധികൃതര്‍ക്ക് നാലുതവണ അപേക്ഷ നല്‍കിയിട്ടും മറുപടി ലഭിക്കാഞ്ഞിട്ടാണ് മേജര്‍ ഹൈക്കോടതിയെ സമീപിച്ചത്. രേഖകള്‍ ആവശ്യപ്പെട്ട് നാലുതവണയും സയങ്കാറിന്റെ അപേക്ഷ കരസേന മടക്കുകയായിരുന്നുവത്രേ.
ആനുകൂല്യങ്ങള്‍ വേണ്ടെന്നുവെച്ചുപോലും സ്വയം വിരമിക്കലിലന് സന്നദ്ധനാണെന്നും മേജറുടെ അഭിഭാഷകന്‍ അറിയിച്ചു. ഡിസംബര്‍ പത്തിന് വിവാഹം നിശ്ചയിച്ചിരിക്കയാണ്. സൈന്യം പ്രതികരിക്കാത്ത സ്ഥിതിക്ക് തനിക്ക് ഹൈക്കോടതിയെ സമീപിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലഅദ്ദേഹം പറയുന്നു.
എന്നാല്‍ മേജര്‍ ഹൈക്കോടതിയെ സമീപിച്ചതിനെ സൈന്യത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ത്തു. പരാതിയുണ്ടെങ്കില്‍ സൈനികന്‍ സായുധസേനാ െ്രെടബ്യൂണലിനെയാണ് സമീപിക്കേണ്ടതെന്നാണ് സൈന്യത്തിന്റെ വാദം.
ഒക്ടോബര്‍ 19നകം മറുപടി നല്‍കാന്‍ ചീഫ്ജസ്റ്റിസ് മോഹിത് ഷാ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് കരസേനയ്ക്ക് നിര്‍ദേശം നല്‍കി.












Click it and Unblock the Notifications