Get Updates
Get notified of breaking news, exclusive insights, and must-see stories!

ചേകന്നൂര്‍ മൗലവി: കേസ് വിധി 29ന്

Chekannur Moulavi
കൊച്ചി: കോളിളക്കം സൃഷ്ടിച്ച ചേകന്നൂര്‍ മൗലവി കേസില്‍ വിചാരണ പൂര്‍ത്തിയായി. സെപ്്റ്റംബര്‍ 29ന് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി വിധി പ്രസ്താപിയ്ക്കും. ചേകന്നൂര്‍ മൗലവിയെ മതപരമായ ശത്രുത മൂലം പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നു എന്ന് സിബിഐ
സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

മൗലവിയുടെ പുരോഗമനപരമായ ലേഖനങ്ങളിലും പ്രസംഗങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രകോപിതരായവരാണ് കൊലനടത്തിയത്. നാല് സംഘങ്ങളായാണ് പ്രതികള്‍ മൗലവിയെ കൊലപ്പെടുത്തിയതെന്നും സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

കേസിലെ ഒരു സാക്ഷി വിദേശത്താണെന്നും എന്നാല്‍ ഇയാളെ നാട്ടിലേക്കു കൊണ്ടുവരാനുള്ള ശ്രമം പരാജയപ്പെട്ടെന്നും സിബിഐ പറഞ്ഞു.

ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി പ്രസിഡന്റായിരുന്ന ചേകന്നൂര്‍ മൌലവിയെ 1993 ജൂണിലാണ് എടപ്പാള്‍ കാവില്‍പടിയിലുള്ള വസതിയില്‍ നിന്നു കാണാതാകുന്നത്. എന്നാല്‍ മൃതദേഹമോ മറ്റു പ്രധാന തെളിവുകളോ ലഭിയ്ക്കാതെ ചേകന്നൂര്‍ മൗലവി കൊല്ലപ്പെട്ടു എന്ന് എങ്ങനെ പറയാന്‍ കഴിയുകയെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+