കാമുകിയെ കുത്തിയ മലയാളി ഹോളിവുഡ് നടന് തടവ്

'ദി 40 ഇയര്‍ ഓള്‍ഡ് വെര്‍ജിന്‍ എന്ന ഹോളിവുഡ് ചിത്രത്തില്‍ അര്‍നോള്‍ഡ് ഷ്വാര്‍സ്‌നെഗറിനൊപ്പം അഭിനയിച്ച ഷെല്ലി അമേരിക്കയിലെ അറിയപ്പെടുന്ന താരമാണ്.
2008ലാണ് ഷെല്ലി കാമുകി കേന്ദ്ര ബീബിനെ കുത്തി പരുക്കേല്‍പ്പിച്ചത്. കലിഫോര്‍ണിയയിലെ സാന്‍ മാര്‍കോസിലുള്ള അവരുടെ വീട്ടില്‍വച്ചാണ് കേന്ദ്രയെ ആക്രമിച്ചത്.
ഇരുപതോളം തവണയാണ് ഷെല്ലി ബീബിനെ കുത്തിയത്. സംഗീതജ്ഞനായ ഡേവിഡ് മാല്‍ഡൊനാഡൊയോടൊപ്പം ബീബിനെ വീടിന്റെ പിന്നില്‍ കണ്ടതിനെത്തുടര്‍ന്നാണ് ഷെല്ലി പ്രകോപിതനായതും ആക്രമണത്തിനു മുതിര്‍ന്നതും.
സാന്‍ഡിയാഗോയിലെ സുപ്പീരിയര്‍ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. മേലില്‍ മനപ്പൂര്‍വമല്ല ആക്രമണം നടത്തിയതെന്നും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാണ് അദ്ദേഹത്തെക്കൊണ്ട്് ഇങ്ങനെ ചെയ്യിച്ചതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
ഇരുട്ടില്‍ തന്നെ ആക്രമിക്കാന്‍ മറ്റാരോ വരുന്നെന്ന് തെറ്റിദ്ധരിച്ചാണ് ബീബിനെ കുത്തിയതെന്ന് മാലില്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഷെല്ലി അസൂയക്കാരനും സ്വാര്‍ത്ഥനുമായിരുന്നെന്ന് ബീബ് വിചാരണയ്ക്കിടെ പറഞ്ഞു.
1974ലാണ് ഷെ്ല്ലിയുടെ കുടുംബം കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയത്. ടെക്‌സസിലാണ് ഷെല്ലിയുടെ അച്ഛനമ്മമാര്‍ താമസമുറപ്പിച്ചത്. ബോബ് ഹോപിനെ പോലെ സിനിമയില്‍ ഒരു ഹാസ്യതാരമായി തിളങ്ങണമെന്നതായിരുന്നു കുട്ടിക്കാലത്ത് ഷെല്ലയുടെ ഏറ്റവും വലിയ മോഹം.
അമേരിക്കന്‍ അക്കാഡമി ഒഫ് ഡ്രമാറ്റിക് ആര്‍ട്‌സില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഷെല്ലി 1995ലാണ് ഹോളിവുഡിലേക്കു വന്നത്. ദി 40 ഇയര്‍ ഓള്‍ഡ് വിര്‍ജിന്‍, ഹോള്‍സ്, കൊലാറ്ററല്‍ ഡാമേജ്, ഗെറ്റിംഗ് ത്രി, ബോയ്‌സ് ഫ്രം മാഡ്രിഡ്, കൊളംബസ് ഡേ, തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രമുഖ സിനിമകള്‍.
2005ലെ ടോപ് ടെന്‍ ഓവര്‍ലുക്ക്ഡ് പെര്‍ഫോമന്‍സ് പട്ടികയില്‍ അസോസിയേറ്റഡ് പ്രസ് ഷെല്ലിയെ തിരഞ്ഞെടുത്തിരുന്നു












Click it and Unblock the Notifications