കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിധി പ്രത്യേക വെബ്‌സൈറ്റില്‍

  • By Ajith Babu
Google Oneindia Malayalam News

Ayodhya verdict to be published on special website
ലഖ്‌നൊ: അയോധ്യാ കേസില്‍ വിധിപ്രസ്താവം പ്രത്യേക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുംവരെ മാധ്യമങ്ങള്‍ വിധിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിയ്ക്കരുതെന്ന് വിധി പ്രഖ്യാപിക്കുന്ന അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൊ ബഞ്ച് നിര്‍ദ്ദേശിച്ചു.

അയോദ്ധ്യാ തര്‍ക്കത്തെക്കുറിച്ചുളള ലഘുവിവരണം, വിധിയുടെ പ്രായോഗികതലം, അന്തിമ തീര്‍പ്പ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ www.allahabadhighcourt.in/ayodhyabench.html എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് ലഖ്‌നൊ ബെഞ്ചിന്റെ രജിസ്ട്രാര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സെപ്റ്റംബര്‍ 30ന് വൈകിട്ട് 3.30നാണ് കേസില്‍ വിധി പറയുന്നത്. വിധികല്‍പ്പിക്കുന്ന കോടതിമുറിയില്‍ അയോധ്യ കേസിലെ കക്ഷികളേയും അവരുടെ വക്കീലന്മാരേയും മാത്രമേ പ്രവേശിക്കാന്‍ അനുവദിക്കുകയുളളൂ. ഇവര്‍ക്ക് അന്ന് പ്രത്യേകം പാസ്സ് നല്‍കും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

വിധിപ്രഖ്യാപിക്കുന്ന ദിവസം നിയമജ്ഞര്‍ സുരക്ഷാ ഏജന്‍സികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുവാനും, ഔദ് ബാര്‍ അസോസിയേഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വയ്ക്കുവാനും കോടതി ഉപദേശിച്ചിട്ടുണ്ട്.അന്നേദിവസം കേസുകള്‍ ഇല്ലാത്ത നിയമജ്ഞര്‍ കോടതിയില്‍ വരരുതെന്നും നിര്‍ദ്ദേശമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X