കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിധി: കേരളം വീണ്ടും ജാഗ്രതയില്‍

  • By Lakshmi
Google Oneindia Malayalam News

Babri Masjid
തിരുവനന്തപുരം: അയോധ്യാ കേസ്സില്‍ അലഹബാദ് ഹൈക്കോടതി വ്യാഴാഴ്ച വിധി പറയാനിരിക്കെ, കേരളം വീണ്ടും ജാഗ്രതയിലേയ്ക്ക്.

കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും വ്യാഴാഴ്ച ജാഥകളും പ്രകടനങ്ങളും നിരോധിച്ചിട്ടുണ്ട്.

ബുധനാഴ്ച രാവിലെ മുതല്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ തുടങ്ങും. എറണാകുളത്ത് നിരോധനാജ്ഞ നിലവില്‍വന്നു. കൂടുതല്‍ ജില്ലകളില്‍ ബുധനാഴ്ചയോടെ നിരോധനാജ്ഞ പ്രഖ്യാപിക്കും.

അയോധ്യാ കേസ്സില്‍ അലഹബാദ് ഹൈക്കോടതിക്ക് വ്യാഴാഴ്ച വിധിപറയാമെന്ന് ചൊവ്വാഴ്ച സുപ്രീംകോടതി നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് ഡിജിപി ജേക്കബ്പുന്നൂസിന്റെ അധ്യക്ഷതയില്‍ പോലീസ് ആസ്ഥാനത്ത് അടിയന്തരയോഗം ചേര്‍ന്നിരുന്നു.

ബുധനാഴ്ച രാവിലെ മുതല്‍ സംസ്ഥാനത്ത് കൂടുതല്‍ പോലീസിനെ വിന്യസിക്കാന്‍ യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ തവണ സമാന സാഹചര്യമുണ്ടായപ്പോള്‍ സ്വീകരിച്ച നടപടികള്‍ ഇക്കുറി ആവര്‍ത്തിക്കുമെന്ന് ഡി.ജി.പി. പറഞ്ഞു.

രാത്രി പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. റെയില്‍വേ സ്‌റ്റേഷന്‍, ബസ്സ്റ്റാന്‍ഡ് തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ ബോംബ് സ്‌ക്വാഡ് പരിശോധന തുടങ്ങിക്കഴിഞ്ഞു.

നേരത്തേ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നിയോഗിച്ച പൊലീസുകാരെയെല്ലാം അതാത് സ്ഥലങ്ങളിലേയ്ക്ക് മാറ്റിയിരുന്നു. ഇവരെയെല്ലാം തിരിച്ച് വിവിധ സ്ഥലങ്ങളിലായി വിന്യസിയ്ക്കും.

ഏതൊക്കെ കേന്ദ്രങ്ങളില്‍ ദ്രുതകര്‍മ സേനയടക്കമുള്ള വിഭാഗങ്ങളെ പുനര്‍ വിന്യസിക്കണമെന്നാലോചിക്കാനും തുടര്‍നടപടികള്‍ കൈക്കൊള്ളാനും ബുധനാഴ്ച ഡിജിപി ജേക്കബ് പുന്നൂസിന്റെ അധ്യക്ഷതയില്‍ ഉന്നത പോലീസ് യോഗം ചേരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X