ചേകന്നൂര്‍ മൗലവി വധം: ഹംസയ്ക്ക് ഇരട്ടജീവപര്യന്തം

പിഴ രണ്ടു ഘട്ടങ്ങളായി നല്‍കണം. പിഴത്തുകയില്‍ പകുതി ചേകനൂര്‍ മൗലവിയുടെ ഭാര്യ ഹവ്വാ ഉമ്മയ്ക്കു നല്‍കണമെന്നും പ്രത്യേക കോടതി ജഡ്ജി എസ് വിജയകുമാര്‍ റാവു ഉത്തരവിട്ടു.
ഹംസ കുറ്റക്കാരനെന്നു കോടതി ബുധനാഴ്ച കണ്ടെത്തിയിരുന്നു. ഹംസയ്ക്ക് വധ ശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒന്നാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അതേസമയം, കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നും ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. വീട്ടിലെ ഏകവരുമാന മാര്‍ഗമാണു താനെന്നും കുടുംബ പശ്ചാത്തലത്തലം കൂടി കണക്കിലെടുത്ത് ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും ഹംസ കോടതിയില്‍ അപേക്ഷിച്ചു.
കേസിലെ ബാക്കി എട്ടു പ്രതികളെയും തെളിവില്ലാത്തതിനെ തുടര്‍ന്ന് വിട്ടയച്ചിരുന്നു. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍, തുടങ്ങിയ കുറ്റമാണു ഹംസക്കെതിരെ ചുമത്തിയിരുന്നത്.
മൗലവിയുടെ പുരോഗനാത്മക നിലപാടുകളും എഴുത്തുകളും പ്രസംഗങ്ങളും യാഥാസ്ഥിതികരായ പ്രതികളെ കൊല നടത്താന്‍ പ്രകോപിപ്പിച്ചുവെന്ന സിബിഐയുടെ വാദം കോടതി അംഗീകരിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications