മുരളി വിഭാഗം കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

യുഡിഎഫിനുവേണ്ടി പ്രചാരണ രംഗത്തിറങ്ങാമെന്ന് മുരളീധരന്‍ നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. തെരഞ്ഞെടുപ്പില്‍ കൈപ്പത്തി ചിഹ്നത്തില്‍ മുരളീധരന്‍ വിഭാഗം കോണ്‍ഗ്രസുകാര്‍ മത്സരിക്കാനും തീരുമാനിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി പി.ശങ്കരന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എന്‍.പി. മൊയ്തീന്‍, എ.സുജനപാല്‍, ഡിസിസി പ്രസിഡന്റ് കെ.സി. അബു, മുസ്ലിംലീഗ് നേതാക്കളായ എം.സി മായിന്‍ഹാജി, എന്‍.സി.അബൂബക്കര്‍, സി.എം.പി. നേതാവ് സി.എന്‍.വിജയകൃഷ്ണന്‍ എന്നിവരാണ് മുരളിയുടെ വീട്ടിലെത്തിയത്.
മുരളീധര വിഭാഗം നേതാക്കളായ കെ.പ്രവീണ്‍കുമാര്‍, വെണ്‍മയത്ത് ശ്രീധരന്‍, യു.വി. ദിനേശ്മണി എന്നിവരും മുരളിയുടെ വീട്ടിലുണ്ടായിരുന്നു. ചര്‍ച്ച അരമണിക്കുറിലേറെ നീണ്ടു. തെരഞ്ഞെടുപ്പില്‍ മുരളീ വിഭാഗക്കാര്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ പരാജയപ്പെടുത്താന്‍ എല്ലാ സഹായവും നല്‍കുമെന്ന് മുരളീധരന്‍ പറഞ്ഞു. മുരളീവിഭാഗത്തിന്റെ സീറ്റുകള്‍ സംബന്ധിച്ച കാര്യമൊന്നും ചര്‍ച്ചയ്ക്കു വന്നില്ല.
പൊതുവായ രാഷ്ട്രീയകാര്യങ്ങളാണ് ചര്‍ച്ചചെയ്തത്. കോഴിക്കോട് ജില്ലാ പഞ്ചായത്തിലെയും കോര്‍പറേഷനിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയസാധ്യത നേതാക്കള്‍ വിലയിരുത്തി.












Click it and Unblock the Notifications