Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടര്‍ ചമഞ്ഞ ഇന്ത്യക്കാരി ബ്രിട്ടനില്‍ പിടിയില്‍

ലണ്ടന്‍: വ്യാജ മെഡിക്കല്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ബ്രിട്ടനിലെ വിവിധ ആശുപത്രികളില്‍ ് ഒമ്പതുവര്‍ഷം ദന്തഡോക്ടറായി പ്രവര്‍ത്തിച്ച ഇന്ത്യക്കാരി അറസ്റ്റിലായി.

ഈ കാലയളവില്‍ അവര്‍ ശംബളയിനത്തില്‍ 230,000 പൗണ്ട് സമ്പാദിച്ചെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ടു ചെയ്തു.

37 കാരിയായ വിനിഷാ ശര്‍മയാണ് വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജനറല്‍ ഡെന്റല്‍ കൗണ്‍സിലില്‍ താത്കാലിക രജിസ്‌ട്രേഷനെടുത്ത് നാഷണല്‍ ഹെല്‍ത്ത് സര്‍വീസസിന്റെ ഒമ്പതു ഹോസ്പിറ്റലുകളില്‍ ജോലി ചെയ്തത്.

2008ല്‍ ഒരു സഹപ്രവര്‍ത്തകന്‍ അവരുടെ പ്രഫഷണല്‍ വൈദഗ്ധ്യത്തില്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അവര്‍ ആശുപത്രികളെ കബളിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമായത്.

ഇന്ത്യയില്‍നിന്നു ബിഡിഎസ് പാസായെന്ന് ശര്‍മ അവകാശപ്പെട്ടെങ്കിലും ബന്ധപ്പെട്ട യൂണിവേഴ്‌സിറ്റിയില്‍ ഇതു സംബന്ധിച്ച രേഖയില്ലെന്ന് വോള്‍വര്‍ഹാംപ്ടണ്‍ ക്രൗണ്‍ കോടതിയില്‍ കേസ് വിസ്താരവേളയില്‍ പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+