Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫണ്ടുകള്‍ക്ക് വിലക്ക്: വിപണി താഴേയ്ക്ക് പോകുമോ

ദില്ലി: നിബന്ധനകള്‍ പാലിയ്ക്കാത്തതിന് 197 വിദേശ ഫണ്ടുകളെ ഓഹരി വിപണിയില്‍ ട്രേഡ് ചെയ്യുന്നതില്‍ നിന്ന് വിലക്കി. ഒക്ടോബര്‍ നാല് തിങ്കളാഴ്ച വിപണി താഴോട്ട് വരുന്നതിന് ഇത് കാരണമാവുമോയെന്ന് കാണേണ്ടിയിരിയ്ക്കുന്നു.

197 വിദേശ ഫണ്ടുകള്‍ക്ക് പുറമേ വിദേശ ഫണ്ടുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന 342 ഉപ സ്ഥാപനങ്ങള്‍ക്കും വിലക്ക് ബാധകമായിരിയ്ക്കും. ഈ സ്ഥാപനങ്ങള്‍ കൈയിലുള്ള ഓഹരികളുടെ വിവരങ്ങള്‍ സെക്യൂറിട്ടീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) നല്‍കാന്‍ തയാറാവാത്തതാണ് വിലക്കിന് കാരണം. ഇന്ത്യയില്‍ വിപണിയില്‍ നിന്ന് ഓഹരി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന വേദേശ ഫണ്ടുകള്‍ ഈ വിവരം സെബിയ്ക്ക് നല്‍കണമെന്നാണ് നിബന്ധന.

ഒക്ടോബര്‍ ഒന്നിന് തന്നെ ഈ വിലക്ക് നിലവില്‍ വന്നിരുന്നു. പക്ഷേ കാര്യമായ പ്രതികൂല പ്രതികരണം ഒന്നും വിപണിയില്‍ വെള്ളിയാഴ്ച കണ്ടില്ല. സെന്‍സെക്സ് 376 പോയന്റ് ഉയരുകയും ചെയ്തു.

ഏപ്രിലിലാണ് സെബി വിദേശ ഫണ്ടുകളോട് ഓഹരി നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞത്. ആരാണ് ഓഹരി ഉടമസ്ഥരെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കാരുടെ പണം നികുതി വേണ്ടാത്ത് വിദേശ രാജ്യങ്ങളില്‍ കൂടി വീണ്ടും ഇന്ത്യയില്‍ എത്തുന്നുണ്ടോയെന്ന് കണ്ടെത്താനായിരുന്നു ഇത്. ഇന്ത്യയില്‍ നികുതി നല്‍കാതിരിയ്ക്കാനായി കോടീശ്വരന്മാര്‍ സ്വീകരിയ്ക്കുന്ന കുറുക്ക് വഴിയാണിത്.

നിരോധനം നിലനില്‍ക്കുന്നതിനാല്‍ തിങ്കളാഴ്ച വിപണി താഴോട്ട് പോയാല്‍ അതിശയിയ്ക്കാനില്ല. സെപ്തംബറില്‍ 27000 കോടി രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഓഹരി വാങ്ങാനായി ചെലവിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+