കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഖുകാരനെ ലാദനെന്ന് വിളിച്ചയാള്‍ക്കെതിരെ കേസ്

  • By Lakshmi
Google Oneindia Malayalam News

ബോസ്റ്റണ്‍: 'ബിന്‍ ലാദനെ'ന്ന് വിളിച്ച തൊഴിലുടമയ്‌ക്കെതിരെ സിഖുകാരന്‍ നിയമയുദ്ധത്തിനൊരുങ്ങുന്നു.

ഓട്ടോമൊബൈല്‍ സ്‌റ്റോറായ ഓട്ടോസാണ്‍ എന്ന സ്ഥാപന ഉടമയ്‌ക്കെതിരെയാണ് ജീവനക്കാരന്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഫ്രാങ്ക് മഹോണി ബറൗഗ്‌സ് എന്ന ജീവനക്കാരനാണ് ഫെഡറല്‍ ഏജന്‍സിയെ സമീപിച്ചത് . സിഖ് മതവിശ്വാസ പ്രകാരം താടിയും മീശയും വളര്‍ത്തിയതും തലപ്പാവ് അണിഞ്ഞതിനെത്തുടര്‍ന്നാണ് തൊഴിലുടമ ഇയാളെ ബിന്‍ ലാദന്‍ എന്ന് വിളിച്ചത്.

സ്ഥാപനത്തിലെത്തുന്നവരും ഇദ്ദേഹത്തെ ഭീകരനെന്നും ലാദനെന്നും വിളിക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു. സിഖ് മതനിയമപ്രകാരമുള്ള തലപ്പാവ് അണിയാനും തൊഴിലുടമ യുവാവിനെ അനുവദിച്ചിരുന്നില്ലത്രേ.

ഈയടുത്ത കാലത്താണ് ബറൗഗ്‌സ് സിഖ് മതം സ്വീകരിച്ചത് . ഈ മാറ്റം തൊഴിലുടമയ്ക്ക് അംഗീകരിക്കാനായില്ലെന്നും അതുകൊണ്ടാണ് ലാദന്റെ പേര് വിളിച്ച് ആക്ഷേപിക്കുന്നതെന്നും ആരോപണമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X