Get Updates
Get notified of breaking news, exclusive insights, and must-see stories!

നാണയ വേട്ട ! ദില്ലി പൊലീസിന് കോള്

10 Rupee Coin - India
ദില്ലി: സുരക്ഷാ കാരണങ്ങളാല്‍ ദില്ലി പൊലീസ് കോമണ്‍ വെല്‍ത്ത് ഗേംസിന്റെ ഉദ്ഘാടന വേദിയില്‍ എത്തിയ പതിനായിരക്കണക്കിന് ആളുകളില്‍ നിന്ന് നാണയങ്ങള്‍ വാങ്ങി. സുരക്ഷ കണക്കിലെടുത്ത് സ്റ്റേഡിയത്തില്‍ കൊണ്ട് പ്രവേശിയ്ക്കാന്‍ അനുവാദമില്ലാത്ത സാധനങ്ങളില്‍ നാണയങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഇത് നേരത്തേ അറിയിച്ചിരുന്നില്ലെന്നാണ് ഉത്ഘാടനത്തിന് എത്തിയവര്‍ പറയുന്നത്.

60,000 പേരാണ് ജവഹര്‍ലാല്‍ നെഹറു സ്റ്റേഡിയത്തില്‍ ഉത്ഘാടനം കാണാനെത്തിയത്. ഇങ്ങനെ ശേഖരിച്ച നാണയം കുറഞ്ഞത് ഒരു ലക്ഷം രൂപയ്ക്കെങ്കിലും ഉണ്ടെന്നാണ് കരുതുന്നത്. ഈ രൂപ എവിടെ പോയെന്നതാണ് പുതിയ ചോദ്യം.

സ്റ്റേഡിയത്തില്‍ കൊണ്ട് കയറാന്‍ പാടില്ലാത്ത സാധനങ്ങളുടെ പട്ടിക ടിക്കറ്റിന് പിറകില്‍ കൊടുത്തിരുന്നു. എന്നാല്‍ ഈ പട്ടികയില്‍ നാണയം ഉണ്ടായിരുന്നില്ല. ഒന്ന്, രണ്ട്, അ‍ഞ്ച്, പത്ത് രൂപയുടെ നാണയങ്ങളാണ് പൊലീസ് പ്രവേശന കവാടത്തില്‍ വച്ച് ഉപേക്ഷിയ്ക്കാന്‍ ആവശ്യപ്പെട്ടത്. നാണയങ്ങളുമായി വന്നവരില്‍ ഏറെ പേരും വിദേശികളായിരുന്നു. പലരുടേയും കൈയില്‍ വിദേശ നാണയങ്ങളും ഉണ്ടായിരുന്നു.

ഇതൊക്കെ ആവകാശിയില്ലാത്ത സാധനങ്ങളായി കണക്കാക്കുമെന്നാണ് പൊലീസ് പറയുന്നത്. നാണയം തിരിച്ച് വേണം എന്നുള്ളവര്‍ക്ക് സ്റ്റേഡിയത്തിനടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി അത് വാങ്ങാമത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+